‘സ്ത്രീകളോട് മര്യാദ കാണിക്കാന്‍ സ്വന്തമായി പെങ്ങള് വേണം എന്നില്ല’; ഞരമ്പ് രോഗികള്‍ക്ക് ഒരു അറിവിനായി പങ്കു വെച്ചതാണ് ഈ പോസ്റ്റ്, കമന്റിന് മറുപടിയുമായി ഷെയ്ന് നിഗം

മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരില് ഒരാളാണ് ഷെയ്ന് നിഗം. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞ ഷെയ്ന് ഇടയ്ക്കിടെ വിവാദങ്ങളില്‍ പെടാറുണ്ടെങ്കിലും തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ ഷെയ്ന് മടിക്കാറില്ല.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കുന്നതിനോടൊപ്പം ഇപ്പോള്‍ പങ്കുവെച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്.
വനിത ശിശു വികസന വകുപ്പിന്റെ ഒരു പോസ്റ്ററായിരുന്നു ഷെയ്ന് പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ അപമാനിക്കുന്നതിന് എതിരെയുള്ളതായിരുന്നു പോസ്റ്റ്.
ഓണ്‍ലൈന്‍ ആയാലും ഓഫ്ലൈന് ആയാലും സ്ത്രീകളോട് മാന്യമായി പെറുമാറത്തവരോട് വിട്ടു വീഴ്ചയില്ലെന്നും കമന്റടിക്കാനുള്ള സ്ഥലമല്ല കമന്റ് ബോക്സ് എന്നായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ ഷെയ്ന്റെ പോസ്റ്റിന് കൈയ്യടിച്ച് നിരവധി പേര് രംഗത്തെത്തി. ഇതിനിടെ ഒരാള്‍ മോശം കമന്റുമായി എത്തുകയും ചെയ്തു.
സ്ത്രീയും പുരുഷനും ഒരേ പോലെയല്ലേ അപ്പോ പിന്നെ സ്ത്രീകളോട് മാത്രം എന്തിനാ ഒരു പ്രത്യേക മര്യാദ കാണിക്കുന്നത്? മര്യാദയൊക്കെ കണ്ണാടിപോലെയല്ലേ കൊടുത്താല്‍ കിട്ടും എന്നല്ലേ.. ആണായാലും പെണ്ണായാലും മുത്തേ… എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയുമായി ഷെയ്നും രംഗത്തെത്തി.
താങ്കള്‍ ഉത്തരം അര്‍ഹിക്കുന്നില്ല എന്നാലും പറയാം. തുല്യതയില്‍ അഭിപ്രായ വ്യത്യാസം ഒന്നുമില്ല. പക്ഷേ സ്ത്രീകളോട് മര്യാദ കാണിക്കുക എന്നൊരു അറിവ് ഉണ്ടാകാന്‍ സ്വന്തമായി പെങ്ങള് വേണം എന്നില്ല. വളര്‍ന്ന് വന്ന സാഹചര്യവും. വളര്‍ത്തു ഗുണവും കൊണ്ട് പഠിക്കുന്ന ഒന്നാണ് എന്നെ എനിക്ക് അഭിപ്രായമുള്ളു.
പിന്നെ ഈ പോസ്റ്റ് വനിതാ ശിശുക്ഷേമ വകുപ്പ് ഞരമ്പ് രോഗികള്‍ക്ക് ഒരു അറിവിനായി പങ്കു വെച്ചതാണ് എന്നുള്ള കാര്യം ഓര്‍മ്മിപ്പിക്കട്ടെ. ചിലര്‍ക്ക് കാണുമ്പോള്‍ കൊള്ളും. ചിലര്‍ക്ക് മാത്രം. എന്നായിരുന്നു താരത്തിന്റെ മറുപടി. ഷെയ്ന്റെ മറുപടിക്ക് നിരവധി പേരാണ് കൈയ്യടിക്കുന്നത്.