കഴിഞ്ഞ ദിവസം കോട്ടയം നസീര്‍ വരച്ച ദിഗംബരന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആ കഥാപാത്രത്തെ അനശ്വരമാക്കിയ മനോജ് കെ ജയന് തന്നെയാണ് ഈ വിവരം പങ്കുവെച്ചത്.
എന്നാല്‍ ഇപ്പോഴിതാ ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമായ ഈശോയുടെ മോഷന്‍ പോസ്റ്റര്‍ വരച്ചിരിക്കുകയാണ് കോട്ടയം നസീര്‍. ജയസൂര്യ തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
കോട്ടയം നസീര്‍ എന്ത് ചെയ്താലും അത് 100 ശതമാനം പൂര്‍ണ്ണതയോടെ ചെയ്യുമെന്ന് ജയസൂര്യ പറയുന്നു. അത് സ്റ്റേജില്‍ താരങ്ങളെ അനുകരിക്കുന്ന കാര്യത്തില്‍ ആയാലും ചിത്രങ്ങള്‍ വരയ്ക്കുന്ന കാര്യത്തിലായാലും എന്ന് ജയസൂര്യ പറഞ്ഞു.
ജയസൂര്യയുടെ വാക്കുകള്‍:
കോട്ടയം നസീര്‍, നസീര്‍ക്കാ എന്ത് ചെയ്താലും അത് 100 ശതമാനം പൂര്‍ണ്ണതയോടെ ആണ് ചെയ്യുക അത് സ്റ്റേജില്‍ ഓരോ താരത്തെ അനുകരിക്കുമ്പോഴാണെങ്കിലും , അത് ചിത്രങ്ങള്‍ വരയക്കുന്ന കാര്യങ്ങളിലാണെങ്കിലും.
‘ഈശോ ‘യുടെ അണിയറ പ്രവര്‍ത്തകനായി നസീര്‍ക്കയും ഉണ്ടായിരുന്നു. ഉടന്‍ തന്നെ ഒരു നല്ല സംവിധായകനെയും അദ്ദേഹത്തില്‍ നിന്ന് നമുക്ക് കാണാന്‍ കഴിയും എന്നാണ് എന്റെ പൂര്‍ണ്ണമായ വിശ്വാസം.
നസീര്‍ക്ക വരച്ച ഈ ചിത്രം ഒരു ശിഷ്യന് എന്ന നിലയക്ക് പൂര്‍ണ്ണ സന്തോഷത്തോടെയും അഭിമാനത്തോടെയും നിങ്ങളിലേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു (ഇനിയും കുറേ നല്ല ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കോട്ടയം നസീറില്‍ നിങ്ങള്‍ക്ക് കാണാം)
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...