Connect with us

ഷൂട്ടിംഗ് നടക്കുമ്പോള്‍ അസോസിയേറ്റിനെ ചുഴി വലിച്ചുകൊണ്ട് പോകുകയായിരുന്നു, സംഭവം നടന്നതിനു ശേഷമാണ് ആ സ്ഥലത്തെ കുറിച്ച് എല്ലാം അറിയുന്നത്

Malayalam

ഷൂട്ടിംഗ് നടക്കുമ്പോള്‍ അസോസിയേറ്റിനെ ചുഴി വലിച്ചുകൊണ്ട് പോകുകയായിരുന്നു, സംഭവം നടന്നതിനു ശേഷമാണ് ആ സ്ഥലത്തെ കുറിച്ച് എല്ലാം അറിയുന്നത്

ഷൂട്ടിംഗ് നടക്കുമ്പോള്‍ അസോസിയേറ്റിനെ ചുഴി വലിച്ചുകൊണ്ട് പോകുകയായിരുന്നു, സംഭവം നടന്നതിനു ശേഷമാണ് ആ സ്ഥലത്തെ കുറിച്ച് എല്ലാം അറിയുന്നത്

മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് അലന്‍സിയര്‍ ലേ ലോപ്പസ്. ഫഹദ് ഫാസില്‍ ചിത്രത്തിലെ ആര്‍ട്ടിസ്റ്റ് ബേബി എന്ന കഥാപാത്രം നടന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സഹനടനായുളള വേഷങ്ങളില്‍ മോളിവുഡില്‍ സജീവമായിരുന്നു അലന്‍സിയര്‍. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയെല്ലാം സിനിമകളില്‍ നടന്‍ അഭിനയിച്ചു.

അതേസമയം ബിജു മേനോനും അലന്‍സിയറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു സത്യം പറഞ്ഞാ വിശ്വസിക്കുവോ. തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ജി പ്രജിത്ത് സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. 2019ല്‍ പുറത്തിറങ്ങിയ സിനിമ നടി സംവൃത സുനിലിന്റെ തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു.

അതേസമയം സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ ഒരു മറക്കാനാവാത്ത അനുഭവം മാസ്റ്റര്‍ബിന്‍ യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അലന്‍സിയര്‍ പങ്കുവെച്ചിരുന്നു. എല്ലാവരും വളരെയധികം ബുദ്ധിമുട്ടി ചെയ്ത ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന് നടന്‍ പറയുന്നു.

മാഹിയിലെ ചുട്ടുപൊളുന്ന വെയിലത്താണ് ഞങ്ങള് വാര്‍ക്ക പണി ചെയ്യുന്നത്. ആദ്യത്തെ ഷോട്ട് പോലും ഒരു വീട് കോണ്‍ക്രീറ്റ് ചെയ്യുന്നതായിട്ടാണ്. ആ കത്തി പൊളുന്ന ലൈറ്റില്‍ തന്നെ ഷൂട്ട് ചെയ്യണമെന്ന് ക്യാമറാമാനായിരുന്നു നിര്‍ബന്ധമുണ്ടായിരുന്നത്. ഒരു കാരണവശാലും ഒരു ഷാഡോ അതിനുളളില്‍ വരാന്‍ പാടില്ലെന്ന് പറഞ്ഞു.

അപ്പോ അങ്ങനെ ഒരു ലൈഫാണ് ക്യാമറയിലേക്ക് വരേണ്ടത്. അപ്പോ വിയര്‍ക്കും, കാല് പൊളും, കമ്പിയുടെ ഇടയില്‍ കൂടെ നടക്കണം. സിമന്റ് കുഴച്ച് മുകളിലേക്ക് കൊണ്ടുവരണം. ആ സമയത്ത് എന്റെ വീട് പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ കോണ്‍ക്രീറ്റ് നടക്കുന്ന സമയം ഞാന്‍ മാഹിയില്‍ കോണ്‍ക്രീറ്റ് പണി ചെയ്യുകയാണ്.

ആരും സത്യം പറഞ്ഞാല്‍ വിശ്വസിക്കില്ല, ബിജു മേനോന്‍ വാര്‍ക്ക പണി നടത്തി. അവിടെ മാഹിയില്‍ ഒരു വീട് ഞങ്ങളെല്ലാം കോണ്‍ക്രീറ്റ് ചെയ്തുകൊടുത്തു. ചിത്രീകരണത്തിനിടെ നടന്ന രു മറക്കാനാവാത്ത സംഭവവും അലന്‍സിയര്‍ പങ്കുവെച്ചു. നല്ല ഒഴുക്കുളള ഒരു സ്ഥലത്തായിരുന്നു ഷൂട്ടിംഗ്. എല്ലാവരും വടി കുത്തിപ്പിടിച്ചിട്ടുണ്ട്.

അപ്പോ ഇതിനിടെ സംഭവിച്ച ദുരന്തം, എല്ലാവരും ശരിക്കും രക്ഷപ്പെട്ടതാണ്. നമ്മള് അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ വെളളത്തിനടിയിലേക്ക് മുങ്ങിപ്പോവുന്നു. ക്യാമറ വെളളത്തിനടിയില്‍ വെച്ചിട്ടുണ്ട്. അവിടെ നമ്മള്‍ തപ്പി തപ്പി ചാക്കില്‍കെട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് മുങ്ങി പൊങ്ങുമ്പോള്‍ അസോസിയേറ്റ് ഇങ്ങനെ ഒഴുകിപോവുന്നതാണ്. കരയില്‍ നിന്ന് ആരൊക്കെയോ വിളിച്ചുപറയുന്നുണ്ട്. അദ്ദേഹത്തെ ഒരു ചുഴി വലിച്ചുകൊണ്ടുപോവുകയാണ്.

വേറെ എന്തൊക്കെയോ സാധനങ്ങല്‍ ഒക്കെ ഒഴുകി പോയി. പുളളിയെ പൊക്കിയെടുത്തു. മൂന്ന് പേരാണ് അന്ന് ആ കയത്തില്‍പ്പെട്ടുപോയത്. ആ മൂന്ന് പേരും ഞങ്ങള് നില്‍ക്കുന്ന ആ സ്ഥലത്തുകൂടെയാണ് ഒഴുകിപ്പോയത്. പേടിപ്പെടുത്തുന്ന ഓര്‍മ്മയായിരുന്നു. പിറ്റേദിവസം ഷൂട്ടിഗിന് പോയപ്പോഴാണ് അറിയുന്നത് ഈ സ്ഥലം ഭയങ്കര അപകടം പിടിച്ച സ്ഥലമാണന്ന.

രണ്ടാഴ്ച മുന്‍പ് ഒരു മൂന്ന് പേര് അവിടെ വെളളം മറിഞ്ഞ് മരിച്ചുപോയിട്ടുണ്ട്. ഇതൊന്നും അറിയാതെയാണ് ഞങ്ങള് രസകരമായി വെളളത്തിനടിയില്‍ കളളുകുപ്പി മൂക്കുന്നതായി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പിന്നെയാണ് അറിയുന്നത് ആ പുഴയില്‍ ചീങ്കണ്ണിയുണ്ടെന്ന് എന്നും അലന്‍സിയര്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പേരില്‍ വന്ന ഒരു വിവാദത്തെ കുറിച്ച് താരം തുറന്ന് പറഞ്ഞിരുന്നു. ‘ലാല്‍ സാറിനെ വെടിവച്ചിട്ട് അദ്ദേഹം മരിച്ചു പോയോ?. ഇത്രയും പ്രതിഭാധനനായ ഒരു മനുഷ്യന്‍ എന്റെ വെടിവയ്പ്പില്‍ മരിച്ചുപോകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്ന് പറഞ്ഞായിരുന്നു അലന്‍സിയര്‍ എത്തിയത്.

2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലായിരുന്നു എത്തിയിരുന്നത്. പുരസ്‌കാരച്ചടങ്ങില്‍ ലാല്‍ പ്രസംഗിക്കുന്നതിനിടെ അലന്‍സിയര്‍ കൈ ഉയര്‍ത്തി വെടിവയ്ക്കുന്ന രീതിയില്‍ കാണിച്ചിരുന്നു. ഈ സംഭവം വന്‍ വിവാദമാകുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അലന്‍സിയര്‍ ഇതേ കുറിച്ച് പറഞ്ഞത്.

അന്ന് മുഖ്യാതിഥി വിവാദമുണ്ടാകുമ്‌ബോള്‍ ഞാനും ഇന്ദ്രന്‍സ് ഏട്ടനും പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ലാലേട്ടനെ പോലുള്ള മഹാനായ നടന്റെ സാന്നിദ്ധ്യം ഞങ്ങള്‍ക്ക് ആദരവ് കിട്ടുന്ന ഒരു സ്ഥലത്തുള്ളത് വലിയൊരു ബഹുമതിയാണ് എന്നാണ്. എന്നെക്കൊണ്ട് സ്റ്റേജിന്റെ മുമ്ബില്‍ ഇരുത്തുകയും, പ്രസംഗം നീണ്ടു പോയപ്പോള്‍ ഒരു തമാശ കാണിച്ചതാണ്. അതാണ് പിന്നീട് പല രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടത്.

ആ അവാര്‍ഡ് വേദിയില്‍ ബീനാ പോളിനോട് കടക്ക് പുറത്ത് എന്നാണ് ഞാന്‍ രഹസ്യമായി പറഞ്ഞത്. അവാര്‍ഡ് വാങ്ങാന്‍ കയറിയപ്പോള്‍ മുഖ്യമന്ത്രി ചോദിച്ചു, നേരത്തെ ലാല്‍ പ്രസംഗിച്ചപ്പോള്‍ ഒരു വരവ് വന്നതു കണ്ടല്ലോ എന്ന്. മൂത്രം ഒഴിക്കാന്‍ പോയതാണ് എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. ലാലേട്ടന്‍ ഉള്‍പ്പടെയുള്ളവര്‍ അതുകേട്ട് ചിരിച്ചു. ഇതൊക്കെ കഴിഞ്ഞ് അമ്മ സംഘടന എന്നോട് വിശദീകരണം ചോദിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മുന്നിലെത്തിയ എന്നെ ആശ്ലേഷിച്ചാണ് ലാലേട്ടന്‍ തിരികെ അയച്ചത് ‘ അലന്‍സിയര്‍ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top