Connect with us

പെണ്‍മക്കള്‍ 35 വയസുകഴിഞ്ഞ് വിവാഹം കഴിച്ചാല്‍ മതി, കഴിച്ചില്ലെങ്കിലും കുഴപ്പമില്ല; ഞാന്‍ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്ന് അവര്‍ നാല് പേരും ഉണ്ടാക്കുന്നതെന്ന് കൃഷ്ണ കുമാര്‍

Malayalam

പെണ്‍മക്കള്‍ 35 വയസുകഴിഞ്ഞ് വിവാഹം കഴിച്ചാല്‍ മതിയെന്ന് നടന്‍ കൃഷ്ണ കുമാര്‍. ഇനിയിപ്പോള്‍ വിവാഹം കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് കൃഷ്ണകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

”മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള ലോകമൊന്നുമല്ല ഇന്ന്. കഴിച്ചാലും കുഴപ്പമില്ല. കലാകാരിയായി തുടരാനാണെങ്കില്‍ ഒരു പൊസിഷനിലെത്തട്ടെ. 35 വയസൊക്കെയായി വിവാഹം കഴിച്ചാല്‍ മതി.

25-26 വയസുള്ള ഒരു പെണ്‍കുട്ടി വിവാഹം കഴിച്ചാല്‍ വിവാഹം കഴിക്കുന്ന പയ്യനും അതേ പ്രായമാകും. പക്വത കുറവായിക്കും. കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനും ഒടുവില്‍ കലാജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരാനുമിടയാകും.

ഉദാഹരണത്തിന് സിനിമയില്‍ നായകന്റെ കൂടെയുള്ള ഒരു സീന്‍. ഇത് ഭര്‍ത്താവും അവന്റെ കൂട്ടുകാരും കാണുമ്പോള്‍, നിന്റെ ഭാര്യ ഇന്നലെ സിനിമയില്‍ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാല്‍ മനസില്‍ ഒരു കരടായി.

ഒരു പ്രായം കഴിയുമ്പോള്‍ ഇത്തരം ചിന്തകളുടെ അപ്പുറത്തുളള ഒരാള്‍ വരും. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. നാല് മക്കളും നാല് പ്രായത്തില്‍ നില്‍ക്കുന്നവരാണ്.

മൂത്ത മകള്‍ അഹാനയ്ക്ക് 25 വയസുണ്ട്. നാലാമത്തെ മകള്‍ ഹന്‍സികയ്ക്ക് 15 വയസും. അഹാനയും മൂന്നാമത്തെയാളുമാണ് എന്നോട് ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത്.

മക്കളോട് ഏറ്റവും കൂടുതല്‍ പറയുന്ന കാര്യം ആളുകളോട് മാന്യമായും സ്നേഹത്തോടെയും പെരുമാറണമെന്നാണ്. പണ്ട് മുതലേ ആളുകള്‍ ചോദിക്കുന്നത് നാല് പെണ്‍മക്കളാണല്ലോ എങ്ങനെ വളര്‍ത്തുമെന്ന്.

പക്ഷേ ഞാന്‍ അവരുടെ ഓരോ വളര്‍ച്ചയും നന്നായി ആസ്വദിച്ചയാളാണ്. ഞാന്‍ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്ന് അവര്‍ നാല് പേരും ഉണ്ടാക്കുന്നത്. ചോദിക്കാതെ തന്നെ അവര്‍ ഇടയ്ക്ക് എന്റെ അക്കൗണ്ടിലേക്ക് പണം ഇട്ടുതരാറുണ്ട്’ എന്നും കൃഷ്ണ കുമാര്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top