Connect with us

”നീ എന്റെ മകളാണ് എന്നതൊക്കെ ശരി തന്നെ, പക്ഷെ മോഹന്‍ലാലിനെ അടിച്ചത് എനിക്ക് സഹിക്കാന്‍ പറ്റില്ല”; അമ്മയുടെ പ്രതികരണത്തെ കുറിച്ച് ആശ ശരത്ത്

Malayalam

മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കിയ ചിത്രമായിരുന്നു ദൃശ്യം 2. ചിത്രത്തിലെ താരങ്ങളെല്ലാം തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ആശ ശരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഐജി ഗീത പ്രഭാകര്‍.

ഇപ്പോഴിതാ ദൃശ്യം 2വില്‍ മോഹന്‍ലാലിനെ അടിക്കുന്ന രംഗത്തെ കുറിച്ച് ആശയുടെ അമ്മ പറഞ്ഞ കാര്യത്തെ കുറിച്ചാണ് നടി ഇപ്പോള്‍ മനസു തുറക്കുന്നത്.

ആ രംഗം കണ്ട് അമ്മയും ക്ഷോഭിച്ചു എന്നാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആശ പറയുന്നത്. ”നീ എന്റെ മകളാണ് എന്നതൊക്കെ ശരി തന്നെ, പക്ഷെ മോഹന്‍ലാലിനെ അടിച്ചത് എനിക്ക് സഹിക്കാന്‍ പറ്റില്ല” എന്നായിരുന്നു അമ്മയുടെ പ്രതികരണം എന്നാണ് ആശ പറയുന്നത്.

സത്യത്തില്‍ ആ രംഗത്ത് തന്റെ കൈ മോഹന്‍ലാലിന്റെ മുഖത്ത് തൊട്ടിട്ടില്ല എന്ന് ആശ പറയുന്നു. അടിക്കുന്നതും നോക്കുന്നതുമെല്ലാം ഒറ്റ ഷോട്ട് ആയിരുന്നു. അപ്പോള്‍ തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല.

എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോഴാണ്, അടി കിട്ടി കഴിഞ്ഞ ശേഷമുള്ള ലാലേട്ടന്റെ നോട്ടത്തിന്റെ ആഴം താന്‍ മനസിലാക്കുന്നത്. അതാണ് ലാല്‍ മാജിക്. അതുകൊണ്ടാണ് അദ്ദേഹം നടന വിസ്മയവും സൂപ്പര്‍ സ്റ്റാറും ആവുന്നത് എന്ന് ആശ ശരത്ത് പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top