രാജ്യത്തെ വാക്സിന് ക്ഷാമത്തെ വിമര്‍ശിച്ച് പോസ്റ്റര്‍ പതിച്ചവരെ അറസ്റ്റ് ചെയ്ത സംഭവത്തിനെതിരെ നടന് പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പതിപ്പിച്ച 15 പേരെ ഡല്‍ഹി പൊലീസ് ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
”മോദിജി ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്സിന് എന്തിനാണ് വിദേശത്തേക്ക് അയച്ചത്?” എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയ വാചകങ്ങള്‍. പോസ്റ്ററിലെ അതേ വാചകങ്ങള്‍ കുറിച്ചു കൊണ്ടാണ് പ്രകാശ് രാജ് പ്രതിഷേധം അറിയിച്ചത്.
”ഞാന്‍ ആവര്‍ത്തിക്കുന്നു, ‘മോദിജി ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്സിന് എന്തിനാണ് വിദേശത്തേക്ക് അയച്ചത്?’ ഇനി വരൂ എന്നെയും അറസ്റ്റ് ചെയ്യൂ” എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
നിമിഷ നേരം കൊണ്ടു തന്നെ പ്രകാശ് രാജിന്റെ പോസ്റ്റിന് പി്ന്തുണയുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. ഇതിനോടകം തന്നെ പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്.
പോസ്റ്റര്‍ പതിച്ച സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല എന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. പോസ്റ്റര്‍ പതിച്ച സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുകയെന്ന അപൂർവ്വ ഭാഗ്യം ഒരു പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നു. മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ...