Connect with us

ഞാനടക്കം നിരവധി പേരെ പ്രചോദിപ്പിച്ചതിന് നന്ദി… കണ്ണീരോടെ മഞ്ജു

News

ഞാനടക്കം നിരവധി പേരെ പ്രചോദിപ്പിച്ചതിന് നന്ദി… കണ്ണീരോടെ മഞ്ജു

ഞാനടക്കം നിരവധി പേരെ പ്രചോദിപ്പിച്ചതിന് നന്ദി… കണ്ണീരോടെ മഞ്ജു

അർബുദ രോഗബാധിതനായി മരണപ്പെട്ട നന്ദു മഹാദേവക്ക് ആദരാഞ്ജലി അർപ്പിച്ച്‌ നിരവധിപ്പേരാണ് എത്തുന്നത്. ഇപ്പോൾ ഇതാ നന്ദു മഹാദേവയുടെ നിര്യാണത്തിൽ അനുശോചനക്കുറിപ്പുമായി നടി മഞ്ജു വാര്യർ.

കേരള കാൻ ക്യാംപെയിനിൽ ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു. ഞാനടക്കം നിരവധി പേരെ പ്രചോദിപ്പിച്ചതിന് നന്ദി. വിട പ്രിയപ്പെട്ട നന്ദു എന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

അതിജീവനത്തിന്റെ രാജകുമാരന് പ്രണാമം. കാൻസർ എന്ന രോഗത്തിനെ തന്റെ ചിരിയിലൂടെ തോൽപ്പിച്ച നന്ദു ഒടുവിൽ വിടവാങ്ങി’യെന്ന് ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

നാലു വർഷത്തിലധികമായി കാൻസർ ബാധിതനായിരുന്നു നന്ദു. തിരുവനന്തപുരം സ്വദേശിയായ നന്ദു കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം.

ക്യാൻസർ ബാധിതനായെങ്കിലും രോഗത്തോടുള്ള പോരാട്ടമാണ് നന്ദുവിനെ എല്ലാവർക്കും പരിചിതനാക്കിയത്. സോഷ്യൽ മീഡിയയിലൂടെ സമാന അനുഭവത്തിലൂടെ കടന്നുപോകുന്നവർക്ക് വലിയ ധൈര്യമാണ് നന്ദു നൽകിയിരുന്നത്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ ഒരുപാട് ഫോളോവേഴ്‌സ് കൂടിയുള്ള വ്യക്തിയായിരുന്നു നന്ദു മഹാദേവ. ‌‌‌ രോഗത്തെ ചിരിയോടെ നേരിട്ട് ക്യാൻസറിനെതിരായ പോരാട്ടത്തിൽ നിരവധി പേർക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. അവസാന ദിവസങ്ങളിൽ നന്ദുവിന്റെ ശ്വാസകോശത്തെയും ക്യാൻസർ ബാധിച്ചിരുന്നു.

More in News

Trending

Recent

To Top