Malayalam
‘നിങ്ങള്‍ ഇപ്പോഴും വളരെ സുന്ദരിയാണ്, പലരും നമ്മള് സഹോദരിമാരാണോ എന്ന് ചോദിക്കുന്നു’; നിത്യയ്ക്ക് ആ ശംസകളുമായി മകള്‍
‘നിങ്ങള്‍ ഇപ്പോഴും വളരെ സുന്ദരിയാണ്, പലരും നമ്മള് സഹോദരിമാരാണോ എന്ന് ചോദിക്കുന്നു’; നിത്യയ്ക്ക് ആ ശംസകളുമായി മകള്‍
ദിലീപ് നായകനായി എത്തിയ ആ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നിത്യ ദാസ്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തു എങ്കിലും നിത്യ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.
ഇടയ്ക്കിടെ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ നിത്യാ ദാസിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മകള്‍ പങ്കുവെച്ച ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
ജന്മദിനാശംസകള് മമ്മ. ഒരുപാട് സ്നേഹിക്കുന്നു. നിങ്ങള്‍ ഇപ്പോഴും വളരെ സുന്ദരിയാണ്. പലരും നമ്മള് സഹോദരിമാരാണോ എന്ന് ചോദിക്കുന്നുവെന്നാണ് മകള്‍ നൈന എഴുതിയിരിക്കുന്നത്.
2007 ലായിരുന്നു താരത്തിന്റെ വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് അരവിന്ദ് സിംഗ് എന്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെയാണ് താരം വിവാഹം കഴിച്ചത്.
വിവാഹശേഷം കാശ്മീരിലേക്ക് താമസം മാറിയ ഇരുവരും ഇപ്പോള്‍ കോഴിക്കോട് ബീച്ച് റോഡിലുളള ഫ്ലാറ്റിലാണ് താമസം. കല്യാണത്തിന് ശേഷം തരം സിനിമകള്‍ ഒന്നും ചെയ്തില്ല എങ്കിലും സീരിയലില്‍ സജീവമായിരുന്നു.
പറക്കും തളിക വന്ന വിജയമായതോടു കൂടി താരത്തിന് നിരവധി സിനിമകള്‍ വന്നു. അതെ സിനിമയ്ക്ക് തന്നെ ആ വര്‍ഷത്തെ പുതുമുഖ അവാര്‍ഡും ലഭിച്ചു. അതെ വര്‍ഷം തന്നെ താരം നരിമാന് എന്ന ചിത്രത്തിലും അഭിനയിച്ചു.
കലാഭവന്‍ മാണിയുടെ ശ്രദ്ധേയമായ ചിത്രമാണ് കണ്മഷി. അതിലെ നിത്യയുടെ കഥാപത്രവും ഏറെ ശ്രദ്ധേയമാണ്. പിന്നീട് അങ്ങോട്ട് ബാലേട്ടന്, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാം, നഗരം സൂര്യ കിരീടം അങ്ങനെ നിരവധി ശ്രദ്ധേയമായ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ താരത്തിനായി.
