സിനിമാ-സീരിയല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്ന ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഃഖം പങ്കുവച്ച് സംവിധായകന് അരുണ്‍ ഗോപി. കാലം ഇങ്ങനെയാണ് മനസ്സു നന്നായാല്‍ ആയുസ്സ് കുറയുന്ന ഒരു നെറികെട്ട കാലം എന്നാണ് അരുണ്‍ ഗോപി ഫെയ്സ്ബുക്കില്‍ കുറിക്കുന്നത്.
”പെരുന്നാള്‍ ദിനത്തിലൊരു ദുഃഖ വാര്‍ത്തയാണ് തേടിയെത്തിയത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജയചന്ദ്രന് ചേട്ടന് വിട വാങ്ങി എന്നുള്ള നേരറിയാന്‍ സിബിഐ എന്ന ആദ്യ സിനിമയില്‍, പേടിച്ചു വിറച്ചു ക്ലാപ് ബോര്‍ഡുമായി നിന്ന എന്നെ ‘അനിയാ’ എന്ന് വാത്സല്യത്തോടെ വിളിച്ചു ചേര്‍ത്തു നിര്‍ത്തിയ സ്നേഹമായിരുന്നു ജയേട്ടന്…’
‘എന്ത് പറയാനാ ചേട്ടാ കാലം ഇങ്ങനെയാണ് മനസ്സു നന്നായാല്‍ ആയുസ്സ് കുറയുന്ന ഒരു നെറികെട്ട കാലം ആത്മശാന്തി” എന്നാണ് അരുണ്‍ ഗോപിയുടെ കുറിപ്പ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ജയചന്ദ്രന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലില്‍ വെച്ചാണ് ജയചന്ദ്രന് മരണത്തിന് കീഴടങ്ങിയത്.
നൂറ്റി അമ്പതോളം സിനിമകളില്‍ സ്വതന്ത്ര മേക്കപ്പ്മാനായി പ്രവര്‍ത്തിച്ച ജയചന്ദ്രന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ജേതാവുകൂടിയാണ്. ദീര്‍ഘകാലം ജയറാമിന്റെ മേക്ക്അപ്പ് മാനായിരുന്നു ജയചന്ദ്രന്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...