Connect with us

ഒരു പെണ്‍കുട്ടിയായതുകൊണ്ട് നിങ്ങള്‍ വീട്ടില്‍ ഇരിക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ല, ഒരാളുടെയും ഔദാര്യത്തില്‍ ജീവിക്കരുത് എന്ന് പറയുമായിരുന്നു; കുറിപ്പുമായി ശ്വേത മേനോന്‍

Malayalam

മലയാളികളുടെ പ്രിയതാരമാണ് ശ്വേതാമേനോന്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ശ്വേതയ്ക്ക് ആയിട്ടുണ്ട്.

‘അനശ്വരം’ എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ അമ്മാവന്റെ മരണവാര്‍ത്തയറിയിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ശ്വേത.

എന്റെ അമ്മാമ്മ (അമ്മയുടെ മൂത്ത ജേഷ്ഠന്‍) ശ്രീ എംപി നാരായണമേനോന്‍ (മുടവങ്കാട്ടില്‍ പുത്തന്‍വീട്ടില്‍ നാരായണമേനോന്‍) ഇന്ന് രാവിലെ ഞങ്ങളെ വിട്ടുപിരിഞ്ഞു പോയി ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാം എല്ലാമായിരുന്നു അമ്മാമ്മ, അദ്ദേഹം ഒരു സൈനികനായിരുന്നു.

ഞങ്ങളുടെ വലിയ കുടുംബത്തിന്റെ തൂണായിരുന്നു. സ്ത്രീകളുടെ ജീവിതത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എന്നോട് പറയാറുണ്ടായിരുന്നു.

നിങ്ങള്‍ ഒരു പെണ്‍കുട്ടിയായതുകൊണ്ട് നിങ്ങള്‍ വീട്ടില്‍ ഇരിക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ല. നിങ്ങള്‍ നിങ്ങളുടെ കരിയര്‍, പണം, നിങ്ങളുടെ സ്വന്തം നിലപാട് / അഭിപ്രായം എന്നിവ ഉണ്ടാക്കേണ്ടതുണ്ട്.

ഒരാളുടെയും ഔദാര്യത്തില്‍ ജീവിക്കരുത് എന്നതാണ് പ്രധാനം. ഞാന്‍ ഒരു ചെറിയ പെണ്‍കുട്ടിയായിരിക്കുമ്പോള്‍ അദ്ദേഹം എന്നോട് പറയുമായിരുന്നു.

അദ്ദേഹത്തിന്റെ എല്ലാ ഉപദേശങ്ങളും ഞാന്‍ ശ്രദ്ധിക്കുകയും അത് മനസിലാക്കുകയും ചെയ്യാറുണ്ടായിരുന്നു. നിങ്ങള്‍ എവിടെയായിരുന്നാലും അമ്മമ്മയെ മിസ് ചെയ്യും. ഞങ്ങളെ അനുഗ്രഹിക്കുക, നിങ്ങള്‍ എല്ലാവരേയും കാണുന്നുണ്ടെന്ന് എനിക്കറിയാം, എന്നുമായിരുന്നു കുറിപ്പ്.

More in Malayalam

Trending

Recent

To Top