കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒമര്‍ ലുലു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. സുരേഷ് ഗോപി തൃശൂരില്‍ സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചേനെ എന്നാണ് ഒമര്‍ ലുലു പറഞ്ഞത്.
ഇപ്പോള്‍ താന്‍ പറഞ്ഞത് തന്റെ അഭിപ്രായമല്ല തൃശൂരിന്റെ പൊതു വികാരമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഒമര്‍ ലുലു.
‘അത് ഞാന്‍ പറഞ്ഞതല്ല. തൃശൂര്ക്കാര് പറഞ്ഞതാണ്. അതായത് പുള്ളി തെരഞ്ഞെടുപ്പിന് നില്ക്കുമ്പോള് നമ്മുടെ കൂട്ടുകാരോട് ഞാന്‍ ചോദിക്കും നിങ്ങള്‍ വോട്ട് ചെയ്യോ എന്ന്.
കാരണം എനിക്ക് സുരേഷേട്ടനെ ഇഷ്ടമാണ്. അപ്പോ അവര്‍ പറയും എടാ ഇതിലൊക്കെ നിന്നാ എങ്ങനെ വോട്ട് ചെയ്യാന്‍ പറ്റുന്നത്.
ഈ താമരയില്‍ ഒക്കെ വന്ന് നിന്ന് കഴിഞ്ഞാല്‍ എങ്ങനെയാണ് വോട്ട് ചെയ്യാന്‍ പറ്റുന്നത്. ആള് സ്വതന്ത്രനായി നില്ക്കട്ടെ അപ്പോ നമ്മള് ജയിപ്പിക്കുമെന്നാണ് അവര്‍ പറയുന്നത്.
തൃശൂരിലെ ഒരു പൊതു വികാരമാണ് ഞാന്‍ പറഞ്ഞത്. കാരണം സുരേഷേട്ടനെ സത്യത്തില്‍ എല്ലാവര്ക്കും ഇഷ്ടമാണ്.’
ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രം സംവിധാനം ചെയ്താണ് ഒമര്‍ ലുലു മലയാള സിനിമാ ലോകത്ത് എത്തുന്നത്. സൈജു വില്‍സണ്‍, ഷറഫുദ്ദീന്, സൗബിന് ഷാഹിര്‍, അനു സിതാര തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....