കുറച്ച് നാളുകള്‍ക്ക് മുമ്പ് പങ്കുവെച്ച മിഷന് സിയിലെ കൈലാഷിന്റെ ക്യാരക്ടര്‍ പോസ്റ്ററിനെതിരെ വലിയ സൈബര്‍ ആക്രമണമാണ് ഉണ്ടായത്.
ഇപ്പോള്‍ തനിക്ക് സിനിമ മേഖലയില്‍ നിന്ന് തന്നെ പലരും മുന്നറിയിപ്പ് തന്നിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മിഷന് സി സംവിധായകന് വിനോദ് ഗുരുവായൂര്‍.
നടന്റെ മുന്‍കാല സിനിമകള്‍ക്ക് നേരെ പല തരം ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ സൂക്ഷിക്കണമെന്നും സിനിമ മേഖലയിലെ പലരും ഉപദേശിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.
പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ സിനിമയിലുള്ള പലരും എന്നോട് പറഞ്ഞു കൈലാഷിന്റെ പോസ്റ്റര്‍ ഇറക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കണം. കഴിഞ്ഞ പടങ്ങള്‍ക്ക് താഴെ പല തരം മോശം കമന്റുകളും ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞതായ വിനോദ് പറയുന്നു.
കൈലാഷിനെ എനിക്ക് നേരത്തെ തന്നെ അറിയാം. ശിക്കാര്‍ എന്ന സിനിമ മുതല്‍ ഞങ്ങള്‍ തമ്മില്‍ പരിചയമുണ്ട്. ആ സിനിമയിലോ ഈ സിനിയമയിലോ കൈലാഷിന്റെ ഡെഡിക്കേഷനില്‍ ഒരു കുറവും എനിക്ക് തോന്നിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...