Malayalam
‘താന്‍ ആദ്യമായി കാണുന്ന സിനിമ താരം’; കുട്ടിക്കാല ചിത്രവുമായി റിമി ടോമി
‘താന്‍ ആദ്യമായി കാണുന്ന സിനിമ താരം’; കുട്ടിക്കാല ചിത്രവുമായി റിമി ടോമി
ഗായികയായും അവതാരകയായും നടിയായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് റിമി ടോമി. സോഷ്യല്‍ മീഡിയയിലും സജീവമായ റിമി ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്.
ശരീര ഭാരം കുറച്ച ചിത്രങ്ങളുമായി റിമി അടുത്തിടെ രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ കുട്ടിക്കാലത്തെ ഒരു അപൂര്‍വ ചിത്രം പങ്കുവെച്ചിരിക്കുകയാണ് റിമി.
റിമിയുടെ സ്വദേശമായ പാലായില്‍ നടന്ന ഒരു പൊതുചടങ്ങില്‍ താരം പാട്ടു പാടുന്നതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.
കുട്ടിപ്പാവാടയണിഞ്ഞ് കയ്യില്‍ ബുക്ക് പിടിച്ച് അതില്‍ നോക്കി പാട്ടു പാടാന്‍ നില്‍ക്കുന്ന റിമിയാണ് ചിത്രത്തിലുള്ളത്. അന്ന് ആ പരിപാടിയില്‍ നടന്‍ ജഗദീഷ് ആണ് മുഖ്യാതിഥിയായി എത്തിയത്.
താന്‍ ആദ്യമായി കാണുന്ന സിനിമ താരം ജഗദീഷ് ആണെന്നും റിമി ചിത്രത്തിനൊപ്പം കുറിച്ചു. ‘ഈ ചിത്രത്തിന് ഒരു കഥ പറയാനുണ്ട്. സൂക്ഷിച്ചു നോക്കണേ. സ്ഥലം പാലാ ടൗണ്‍ ഹാള്‍. ഞാന്‍ അന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥിനി. ആദ്യമായി കാണുന്ന സിനിമാ നടനാണ് നടുക്കിരിക്കുന്ന നമ്മുടെ ജഗദീഷേട്ടന്‍. (കാണാന്‍ അന്നും ഇന്നും ഒരുപോലെ).
ഒരു സിനിമാ നടന്‍ അതിഥിയായി വന്ന സന്തോഷത്തില്‍ ആ നാട്ടിലെ പാട്ടുകാരി കുട്ടി (ഞാന്‍) സൈഡില്‍ നിന്നു പാടുന്നു. മധുരം ജീവാമൃത ബിന്ദു, ഹൃദയം പാടും ലയ സിന്ധു’, റിമി ടോമി കുറിച്ചു.
നിമിഷ നേരങ്ങള്‍ കൊണ്ടാണ് റിമിയുടെ ഈ പോസ്റ്റ് വൈറലായത്. നിരവധി പേര്‍ കമന്റുമായി എത്തി. ഗായകന്‍ മധു ബാലകൃഷ്ണന്‍, നടന്‍ മനോജ് കെ ജയന്‍ തുടങ്ങി പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ റിമിയുടെ പോസ്റ്റിനു പിന്നാലെ കമന്റുകളുമായെത്തി. കുട്ടി റിമി സൂപ്പര്‍ എന്നാണ് മധു ബാലകൃഷ്ണന്‍ കുറിച്ചത്. കുട്ടി പാട്ടുകാരി ക്യൂട്ട് ആണെന്നാണ് മനോജ് കെ ജയന്‍ കമന്റ് ചെയ്തത്.
