Malayalam
ആദ്യം നിശ്ചയിച്ചിരുന്നത് അമല പോളിനെ, ആ ചിത്രം പരാജയപ്പെടാന്‍ കാരണം റിമിയുട നെഗറ്റീവ് ഓഡിയന്‍സ്; പടം ഇറങ്ങിയപ്പോഴാണ് നമുക്ക് അത് മനസിലായതെന്ന് അസ്സോസിയേറ്റ് ഡയറക്ടര്‍
ആദ്യം നിശ്ചയിച്ചിരുന്നത് അമല പോളിനെ, ആ ചിത്രം പരാജയപ്പെടാന്‍ കാരണം റിമിയുട നെഗറ്റീവ് ഓഡിയന്‍സ്; പടം ഇറങ്ങിയപ്പോഴാണ് നമുക്ക് അത് മനസിലായതെന്ന് അസ്സോസിയേറ്റ് ഡയറക്ടര്‍
അവതാകരയായും നടിയായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്.
തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന സിനിമയിലൂടെയാണ് റിമി അഭിനയത്തിലേക്കെത്തുന്നത്. കണ്ണന് താമരക്കുളം സംവിധാനം ചെയ്ത ചിത്രം വിചാരിച്ചിരുന്ന അത്രയും വിജയം കൈവരിച്ചില്ല.
ഇപ്പോഴിതാ റിമി എങ്ങനെയാണ് നായിക ആയതെന്ന് പറയുകയാണ് ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന സുരേഷ് എളമ്പല്‍. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തില്‍ റിമി ടോമിയ്ക്ക് മുന്‍പ് അമല പോളിനെ ആയിരുന്നു നായികയാക്കാന്‍ തീരുമാനിച്ചത്. അമലയ്ക്ക് ഡേറ്റില്ല.
പിന്നെ നിത്യ മേനോനെ സമീപിച്ചു. നിത്യയ്ക്ക് ആറ് മാസം കഴിഞ്ഞിട്ടാണെങ്കില്‍ നോക്കാം തെലുങ്ക് പടമുണ്ടെന്ന് പറഞ്ഞു. നായകന് ജയറാം അടക്കം എല്ലാവരും സിനിമയ്ക്ക് വേണ്ടി തയ്യാറായി ഇരുന്നിട്ടും നായികയെ മാത്രം കിട്ടിയില്ല. അങ്ങനെ ഷൂട്ടിങ്ങ് നീട്ടി വെച്ചു. ആകെ വിഷമിച്ച് ഇരിക്കുമ്പോഴാണ് കണ്ണന് താമരക്കുളം റിമിയെ കുറിച്ച് പറയുന്നത്.
കാരണം നന്നായി ഇളകി ചെയ്യുന്നൊരാളെ വേണം. കഥാപാത്രം അങ്ങനെയുള്ളതായിരുന്നു. ഈ കഥാപാത്രം തന്റെ കൈയില്‍ നില്‍ക്കുമോ എന്ന പേടി ആദ്യ ദിവസം റിമിയ്ക്ക് ഉണ്ടായിരുന്നു.
പിന്നെ നമ്മുടെ കൈയിലായി. എല്ലാം ഓക്കെ ആയിരുന്നെങ്കിലും ഈ റിമി എന്ന ക്യാരക്ടറെ പ്രേക്ഷകര്‍ക്ക് ഇഷ്ടമല്ലായിരുന്നു. അത് നെഗറ്റീവായി മാറി.
പടം ഇറങ്ങിയപ്പോഴാണ് നമുക്ക് അത് മനസിലായത്. ടിവി ചാനലിലെ പരിപാടി കാണുന്നവര്‍ക്ക് ഇഷ്ടമാണ്. അല്ലാതെ യൂത്തിന്റെ ഇടയില്‍ എന്തോ ഒരു പ്രശ്നമുള്ളതായി തോന്നിയിട്ടുണ്ട്.
പ്രൊഡ്യൂസര്‍ക്ക് നഷ്ടമില്ലാതെ സിനിമ പോയിരുന്നു. ശരിക്കും പറഞ്ഞാല്‍ റിമിയെ വെച്ചപ്പോള്‍ റിമി തന്നെ ചെയ്യേണ്ട കഥാപാത്രമാണെന്ന് തോന്നിയിരുന്നു. ഒരു മാസത്തോളം എടുത്ത് ഡയലോഗ് പഠിച്ചിട്ടാണ് റിമി അഭിനയിച്ചത്. അത്രയും മനോഹരമാക്കാന്‍ ശ്രമിച്ചെങ്കിലും നെഗറ്റീവ് ഓഡിയന്‍സ് കാരണം പരാജയപ്പെടുകയായിരുന്നു.
