Malayalam
കിം കിം കിം ഗാനത്തിന് ചുവട് വെച്ച് ബീന ആന്റണിയും പൊന്നമ്മ ബാബുവും, വൈറലായി വീഡിയോ
കിം കിം കിം ഗാനത്തിന് ചുവട് വെച്ച് ബീന ആന്റണിയും പൊന്നമ്മ ബാബുവും, വൈറലായി വീഡിയോ
മഞ്ജു വാര്യരുടെ കിം കിം കിം… എന്ന ഗാനത്തിന് ചുവടുവയ്ക്കാത്തവരായി ആരുമുണ്ടാകില്ല. കേരളത്തില്‍ മാത്രമല്ല, അങ്ങ് കെനിയ വരെ പുറത്തും ആരാധകര്‍ ഏറെയാണ് ഈ പാട്ടിന്. ഗാനം റിലീസായി കുറച്ച് നാളുകള്‍ കഴിഞ്ഞ് കിംകിംകിം ഡാന്‍സ് ചലഞ്ചിന് മഞ്ജു ആരാധകരെ ക്ഷണിച്ചിരുന്നു. തുടര്‍ന്ന് നിരവധി പേരാണ് ചലഞ്ചുമായി എത്തിയത്. മലയാളികള്‍ കുറവാണ്.
ഇപ്പോഴിതാ സിനിമാ സീരിയല്‍ താരം ബീന ആന്റണിയും പൊന്നമ്മ ബാബും കിംകിംകിം ഗാനത്തിന് ചുവട് വെയ്ക്കുന്ന ഡാന്‍സ് വീഡിയോ ആണ് വൈറല്‍ ആകുന്നത്. കോമഡി സ്റ്റാര്‍സിലാണ് ഇരുവരും ചുവടുവെച്ചത്. ഏഷ്യാനെറ്റ് തന്നെയാണ് ഇരുവരുടെയും ഡാന്‍സ് അടങ്ങുന്ന പ്രമോ വീഡിയോ പുറത്തുവിട്ടത്.
‘ജാക്ക് ആന്‍ഡ് ജില്‍’ എന്ന സന്തോഷ് ശിവന്‍ ചിത്രത്തിനു വേണ്ടി മഞ്ജു പാടിയ ‘കിം കിം കിം’ എന്ന ഗാനം അടുത്തിടെയാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പാട്ട് പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകം തന്നെ വൈറലായിരുന്നു. പാട്ടിന് അനുസരിച്ച് ചുവടുവെച്ച് വീഡിയോ ഷെയര്‍ ചെയ്യൂ, അല്‍പ്പം ഫണ്‍ ആസ്വദിക്കൂ എന്നായിരുന്നു മഞ്ജു വീഡിയോ ഷെയര്‍ ചെയ്ത് പറഞ്ഞത്. അപ്പോള്‍ മുതല്‍ ചലഞ്ച് ആളുകള്‍ ഏറ്റെടുക്കുകയും ചെയ്തു.
