Malayalam
മമ്മൂക്ക തന്നില്‍ അര്‍പ്പിച്ച ആ വിശ്വാസമാണ് സിനിമകള്‍ ചെയ്യാനുള്ള തന്റെ ആത്മവിശ്വാസം, മലയാള സിനിമകള്‍ കാണാറില്ലെന്ന് മാളവിക മോഹനന്
മമ്മൂക്ക തന്നില്‍ അര്‍പ്പിച്ച ആ വിശ്വാസമാണ് സിനിമകള്‍ ചെയ്യാനുള്ള തന്റെ ആത്മവിശ്വാസം, മലയാള സിനിമകള്‍ കാണാറില്ലെന്ന് മാളവിക മോഹനന്
പട്ടം പോലെ എനന് ദുല്‍ഖര്‍ സല്മാന് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിതയായ താരമാണ് മാളവിക മോഹനന്. ഇപ്പോഴിതാ മലയാള സിനിമയെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് താരം.ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് മാളവിക മോഹന്‍ലാലിനോടും മമ്മൂട്ടിയോടുമുള്ള തന്റെ ആരാധനയെ കുറിച്ചും വ്യക്തമാക്കിയത്.
മുംബൈയില്‍ ജനിച്ച് വളര്‍ന്നത് കൊണ്ട് അധികം മലയാള സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. എന്നിരുന്നാലും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും എനിക്ക് വലിയ ഇഷ്ടമാണ്. എന്നെ സംബന്ധിച്ച് അവരാണ് ബെസ്റ്റ്.. രാജ്യത്തെ ഏറ്റവും മികച്ച രണ്ട് നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും.
മമ്മൂട്ടിയാണ് പട്ടം എന്ന ചിത്രത്തിലേക്ക് തന്റെ പേര് നിര്‍ദ്ദേശിച്ചത് എന്നും മാളവിക പറഞ്ഞിരുന്നു. മമ്മൂക്ക തന്നില്‍ അര്‍പ്പിച്ച ആ വിശ്വാസമാണ് സിനിമകള്‍ ചെയ്യാനുള്ള തന്റെ ആത്മവിശ്വാസം എന്നാണ്’ മാളവിക പറഞ്ഞു.
പക്ഷേ, ഈ ചിത്രം തിയറ്ററില്‍ പ്രതീക്ഷിച്ചത്ര വിജയിച്ചില്ലെന്നത് സത്യം തന്നെയാണ്. അത് ഹൃദയം നുറുങ്ങുന്ന വേദനയായി. എനിക്ക് അത്ര പ്രായമല്ലേ ഉള്ളൂ. പരാജയത്തെയും വിജയത്തേയുമെല്ലാം എങ്ങനെ കൈകാര്യം ചെയ്യണം എന്നൊന്നും അന്ന് അറിയുകയേയില്ല.
സിനിമയില്‍ നായിക ആകുമ്പോള്‍ ആവേശത്തോടെ ഒരുപാടു പേര് ഒപ്പമുണ്ടാകും. പക്ഷേ, പരാജയപ്പെടുമ്പോള്‍ എന്തു വേണമെന്ന് ആരും പറഞ്ഞു തരില്ല. അത് അനുഭവിച്ച് അറിയണം. വേറെ ഏതു ജോലിയിലും കുഴപ്പങ്ങളുണ്ടായാല്‍ ചുരുക്കം പേരെ അറിയൂ.
അതെല്ലാം ‘പ്രൈവറ്റ്’ പരാജയങ്ങളാണ്. പക്ഷേ, ഒരു സിനിമ വീണുപോയാല്‍ അതൊരു ‘പബ്ലിക്’ പരാജയം ആണ്. ഒരുപാടു പേര് ചര്‍ച്ച ചെയ്യും. മാനസികമായി വലിയ ആഘാതമുണ്ടാക്കും.
സോഷ്യല്‍ മീഡിയയും വെറുതെ ഇരുന്നില്ല. വലിയ ആക്രമണം നടന്നു. മറ്റു സിനിമാ ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ട്. എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചു.
അസ്ഥികൂടത്തില്‍ തൊലി വച്ചു പിടിപ്പിച്ച പോലെ എന്ന് വരെ കമന്റുകള്‍ വന്നു. എന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം? ആ സ്ഥിതിക്ക് ഇപ്പോഴും വലിയ മാറ്റങ്ങള്‍ മലയാളത്തില്‍ വന്നിട്ടില്ല.
ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാല് പോലും ആക്രമിക്കുന്നവര്‍ ഇപ്പോഴും ഉണ്ടല്ലോ. ഇപ്പോള്‍ പരാജയത്തെ നേരിടാന്‍ താന്‍ പഠിച്ചുവെന്നും മാളവിക പറഞ്ഞിരുന്നു.
