Connect with us

ബിഗ് ബോസ് സീസണ്‍ 3 അവസാനിപ്പിക്കുന്നു? ആ സൂചനകൾ… കണ്ണീരോടെ പ്രേക്ഷകർ

Malayalam

ബിഗ് ബോസ് സീസണ്‍ 3 അവസാനിപ്പിക്കുന്നു? ആ സൂചനകൾ… കണ്ണീരോടെ പ്രേക്ഷകർ

ബിഗ് ബോസ് സീസണ്‍ 3 അവസാനിപ്പിക്കുന്നു? ആ സൂചനകൾ… കണ്ണീരോടെ പ്രേക്ഷകർ

ബിഗ് ബോസ് മലയാളം സീസണ്‍ 3 അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ആരാകും വിജയ് എന്നറിയാൻ ഇനി നാളുകള്‍ മാത്രമാണ് ബാക്കിയുള്ളത്. മത്സരം വീറും വാശിയും നിറഞ്ഞിരിക്കുകയാണ്. താരങ്ങളെല്ലാം കടുത്ത മത്സര ബുദ്ധിയോടെയാണ് കളിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന സൂചനകളും റിപ്പോര്‍ട്ടുകള്‍ക്കും ആരാധകര്‍ക്ക് ആശങ്ക പകരുന്നതാണ്. ഷോ ഉടനെ നിര്‍ത്തി വെക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ആരാധകരും സോഷ്യല്‍ മീഡിയയും. തമിഴ് നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ആശങ്ക പടരുന്നത്.

മെയ് പത്ത് രാവിലെ നാല് മണി മുതല്‍ മെയ് 24 രാവിലെ നാല് മണി വരെയാണ് തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ നേരിടാനാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇന്നും നാളെയും പകല്‍ നിയന്ത്രണങ്ങളുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണില്‍ അന്തര്‍-ജില്ല യാത്രയും നിരോധിക്കും. ഈ സാഹചര്യത്തിലാണ് ബിഗ് ബോസ് നിര്‍ത്തി വെക്കേണ്ടി വരുമോ എന്ന ആശങ്ക പ്രേക്ഷകര്‍ക്കിടയില്‍ പ്രചരിക്കുന്നത്. ചെന്നൈയിലാണ് ബിഗ് ബോസിന്റെ ചിത്രീകരണം നടക്കുന്നത്. നേരത്തെ തന്നെ കൊവിഡ് പ്രതിസന്ധിയില്‍ ചിത്രീകരണം നിര്‍ത്തി വെക്കുമോ എന്ന ആശങ്ക ഉടലെടുത്തിരുന്നു. പോയ വര്‍ഷം സമാനമായൊരു സാഹചര്യത്തിലാണ് ബിഗ് ബോസ് നിര്‍ത്തി വെക്കേണ്ടി വന്നത്.

അതെ സമയം മലയാളം ബിഗ് ബോസിനെ കുറിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ട് ഇല്ലെങ്കിലും കന്നഡ ബിഗ് ബോസ് നിര്‍ത്താന്‍ പോവുകയാണ്. നടന്‍ കിച്ച സുദീപ് അവതാരകനായിട്ടെത്തുന്ന കന്നഡ ബിഗ് ബോസ് 70 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ കര്‍ണാടകത്തിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ടെലിവിഷന്‍ പരിപാടികളുടെ ചിത്രീകരണവും അവസാനിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്ന കന്നഡ ചാനലിന്റെ ബിസിനസ് ഹെഡ് പരമേശ്വര്‍ ഗുണ്ഡ്കല്‍ ആണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്. ‘അത്യാപൂര്‍വ്വമായ സമയങ്ങളിലെന്നാണിത്. ഒരുപാട് അണിയറ പ്രവര്‍ത്തകര്‍ വര്‍ക്ക് ചെയ്യുന്നതിനാലും അവരുടെയും മത്സരാര്‍ഥികളുടെയും ആരോഗ്യവും സുരക്ഷയും കരുതി ബിഗ് ബോസ് പാതി വഴിയില്‍ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. വീടിനുള്ളില്‍ ആയിരുന്നതിനാല്‍ പുറത്തെ പ്രതിസന്ധി അറിയാത്ത മത്സരാര്‍ഥികളൊക്കെ സന്തോഷത്തിലായിരുന്നു. എല്ലാവരും സുരക്ഷിതരാണ്.

എന്നാല്‍ എന്താണ് പുറത്ത് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് എല്ലാവരും അറിയിക്കാന്‍ പോവുകയാണ്. മേയ് 10 മുതല്‍ 24 വരെ കര്‍ണാടക സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മത്സരാര്‍ഥികളെയും സാങ്കേതിക പ്രവര്‍ത്തകരെയും സുരക്ഷിതരായി വീടുകളില്‍ എത്തിക്കും. സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് ഷോ പകുതിയില്‍ വെച്ച് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച നടക്കുന്ന എപ്പിസോഡ് ആയിരിക്കും ഈ സീസണിലെ അവസാന എപ്പിസോഡ്. നൂറ് കണക്കിന് ആളുകളുടെ പ്രയത്‌നമാണ് പാതിയില്‍ അവസാനിപ്പിക്കേണ്ടി വരുന്നത്. സുഖമില്ലാത്തത് കൊണ്ട് അവതാരകനായ കിച്ച സുദീപ് കഴിഞ്ഞ മൂന്ന് ആഴ്ചകളായി ബിഗ് ബോസില്‍ പങ്കെടുത്തിരുന്നില്ല. ആരോഗ്യം വീണ്ടെടുത്ത് വന്നെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം താരത്തിന് ഷോ യിലേക്ക് തിരിച്ച് വരാന്‍ പറ്റിയില്ലെന്നും പരമേശ്വര്‍ പറയുന്നു.

അതേ സമയം ബിഗ് ബോസിന്റെ ഈ സീസണ്‍ അവസാനിപ്പിക്കുകയാണെന്ന കാര്യം കിച്ച സുദീപും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. ഫെബ്രുവരി 28 നായിരുന്നു ബിഗ് ബോസ് കന്നഡയുടെ എട്ടാം സീസണ്‍ ആരംഭിച്ചത്.

More in Malayalam

Trending

Recent

To Top