News
സോനം കപൂറിന്റെയും ഭര്‍ത്താവ് ആനന്ദ് അഹൂജയുടെയും വിവാഹ വാര്‍ഷികത്തിന് ചിത്രങ്ങള്‍ പങ്കുവെച്ച് അനുജത്തി റിയ കപൂര്‍
സോനം കപൂറിന്റെയും ഭര്‍ത്താവ് ആനന്ദ് അഹൂജയുടെയും വിവാഹ വാര്‍ഷികത്തിന് ചിത്രങ്ങള്‍ പങ്കുവെച്ച് അനുജത്തി റിയ കപൂര്‍
നടി സോനം കപൂറിന്റെയും ഭര്‍ത്താവ് ആനന്ദ് അഹൂജയുടെയും വിവാഹ വാര്‍ഷികമാണ് ഇന്ന്. ഇരുവരുടെയും വിവാഹ ആല്‍ബത്തില്‍ നിന്നുള്ള മനോഹരമായ ഫോട്ടോ പങ്കുവെച്ച് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് സഹോദരി റിയ കപൂര്‍.
ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ട ആള്‍ക്കാര്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍. നഷ്ട്ടപ്പെട്ട രണ്ട് വര്‍ഷത്തെ കാര്യങ്ങളുണ്ട്. പക്ഷേ അതൊക്കെ ചെയ്യാന്‍ നമുക്ക് ഇനിയും ജീവിതം ഉണ്ട്.
എന്റെ ആത്മാവിന്റെ ഒരു ഭാഗം മിസ് ചെയ്യുന്നതായിട്ടാണ് തോന്നുന്നത് എന്നും സോനം കപൂറിന്റെ സഹോദരി റിയ കപൂര്‍ എഴുതുന്നു. ഒരുപാട് സ്നേഹിക്കുന്നുവെന്നാണ് സോനം കപൂര്‍ മറുപടിയായി എഴുതിയത്.
2018 ല്‍ ആയിരുന്നു ആനന്ദ് അഹൂജയുമായുള്ള തന്റെ വിവാഹം. നടി എപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആരാധകരുമായി ആശയവിനിമയം നടത്താറുണ്ട്.
തന്റെ പിസിഒഎസ് രോഗനിര്‍ണയം മുതല്‍ ശരീരഭാര നിയന്ത്രണങ്ങയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വരെ സോനം കപൂര്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
നിയന്ത്രിതമായ ഭക്ഷണ ശീലങ്ങളാണ് ആരോഗ്യസംബന്ധമായ പല പ്രശ്നങ്ങളെയും നേരിടാന്‍ തന്നെ സഹായിക്കുന്നതെന്ന് സോനം കപൂര്‍ പറഞ്ഞിട്ടുണ്ട്.
2007 പുറത്തിറങ്ങിയ സാവരിയ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നു വരുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
ന്റെ സൗന്ദര്യവും ജനപ്രീതിയും അടിസ്ഥാനമാക്കി ഫോര്‍ബ്സ് ഇന്ത്യയുടെ ഏറ്റവും മികച്ച 100 സെലിബ്രിറ്റികളുടെ 2019 വര്‍ഷത്തിലെ പട്ടികയില്‍ സോനം കപൂറും സ്ഥാനമുറപ്പിച്ചിരുന്നു.
