Malayalam
സൂപ്പര്‍ലുക്കില്‍ സംയുക്ത, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
സൂപ്പര്‍ലുക്കില്‍ സംയുക്ത, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് സംയുക്ത മേനോന്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ ഇടം നേടാന്‍ സംയുക്തയ്ക്കായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ സംയുക്ത പങ്ക് വെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ സംയുക്തയുടെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
വെള്ള ടി ഷര്‍ട്ടും ഡെനിം പാന്റ്സും ധരിച്ച് സൂപ്പര്‍ സ്റ്റൈലിഷായാണ് സംയുക്ത എത്തിയിരിക്കുന്നത്. ചിത്രം വൈറലായതിന് പിന്നാലെ താരത്തിന് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സംയുക്തയുടെ ഫിറ്റ്നസിനും കൈയ്യടി നേടുന്നുണ്ട്. ഇടയ്ക്കിടെ പുത്തന്‍ മേക്കോവറിലെത്തുന്ന സംയുക്തയെ ഇന്‍സ്റ്റാഗ്രാമിലടക്കം നിരവധി പേരാണ് പിന്തുടരുന്നത്. ടിജോ ജോണ്‍ ആണ് വൈറലായി മാറിയിരിക്കുന്ന ചിത്രങ്ങളെടുത്തിരിക്കുന്നത്. ആരാധകരും താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ഏതോ ബോളിവുഡ് താരമാണെന്ന് തോന്നമെന്നും ചില ആരാധകര്‍ പറയുന്നു.
നേരത്തെ സംയുക്തയുടെ പുതിയ ചിത്രമായ എരിഡയുടെ പോസ്റ്റര്‍ വൈറലായിരുന്നു. അതിലെ സംയുക്തയുടെ ഗെറ്റപ്പിനെ അവളുടെ രാവുകളുമായാണ് താരതമ്യം ചെയ്തത്. ചിത്രത്തിനായി സംയുക്ത നടത്തിയിരിക്കുന്ന മേക്കോവറും ശ്രദ്ധ നേടിയിരുന്നു. വികെ പ്രകാശാണ് എരിഡ സംവിധാനം ചെയ്യുന്നത്.
