News
മലയാളികളുടെ മനം കവര്‍ന്ന ഈ പഞ്ചാബി സുന്ദരിയെ മനസ്സിലായോ..!, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളികളുടെ മനം കവര്‍ന്ന ഈ പഞ്ചാബി സുന്ദരിയെ മനസ്സിലായോ..!, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മൂന്നേ മൂന്ന് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന താരമാണ് ചാര്‍മി കൗര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ സഹോദരന് മിക്കി ഉപ്പലിനൊപ്പം നില്ക്കുന്ന ചാര്‍മിയുടെ ഒരു കുട്ടിക്കാലചിത്രമാണ്സോഷ്യല് മീഡിയയുടെ ശ്രദ്ധ കവരുന്നത്.
പഞ്ചാബി സിക്ക് കുടുംബാംഗമായ ചാര്‍മി തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാല്പ്പതില് ഏറെ ചിത്രങ്ങളില്‍ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.
നീ തൊടു കാവാലി എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ചാര്‍മിയുടെ അഭിനയ ലോകത്തിലേയ്ക്കുള്ള അരങ്ങേറ്റം. തന്റെ പതിനഞ്ചാം വയസ്സില്‍ അന്ന് ചാര്‍മി അവതരിപ്പിച്ചത് ഒരു വീട്ടമ്മയുടെ കഥാപാത്രമായിരുന്നു.
ആദ്യ സിനിമ പരാജയം ആയിരുന്നെങ്കിലും ചാര്‍മിയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ താരം
വിനയന്റെ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്.
പിന്നീട് ദിലീപിനൊപ്പം ആഗതന്, മമ്മൂട്ടിയ്ക്ക് ഒപ്പം താപ്പാന എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ലക്ഷ്മി, ലവ കഉശ, മന്ത്ര, മഹാത്മ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ചാര്‍മി നിര്‍മ്മാതാവ് എന്ന രീതിയിലും ശ്രദ്ധേയയാണ്.
