News
വിക്രം വേദയുടെ ഹിന്ദി റിമേക്കില്‍ നിന്നും ഹൃത്വിക് റോഷന് പിന്മാറി, കാരണം!
വിക്രം വേദയുടെ ഹിന്ദി റിമേക്കില്‍ നിന്നും ഹൃത്വിക് റോഷന് പിന്മാറി, കാരണം!
Published on
തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റിമേക്കില്‍ നിന്നും ഹൃത്വിക് റോഷന് പിന്മാറിയതായി വിവരം. കഥാപാത്രവുമായി ബന്ധപ്പെട്ട ആശയകുഴപ്പത്തെ തുടര്‍ന്നാണ് ഹൃത്വിക് പോയതെന്ന് താരത്തോടടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്.
ചിത്രത്തില്‍ അധോലോക നായകനായ വേദയുടെ കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കാനിരുന്നത്. പോലീസ് കഥാപാത്രമായ വിക്രമായി സെയ്ഫ് അലിഖാന് ആണ് എത്തുന്നത്.
2017 ല്‍ വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. ശശികാന്ത് നിര്‍മിച്ച് തമിഴ് നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ ചലച്ചിത്രമായിരുന്നു വിക്രം വേദ.
ആര്. മാധവന്, വിജയ് സേതുപതി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രദ്ധ ശ്രീനാഥ്, കതിര്, വരലക്ഷ്മി ശരത്കുമാര് എന്നിവരാണ് മറ്റു വേഷങ്ങളിലെത്തിയത്.
Continue Reading
You may also like...
Related Topics:Hrithik Roshan
