News
‘ഒരിക്കലും മറക്കാനാകാത്ത ദോശ’; മകളുണ്ടാക്കിയ ദോശയുമായി അല്ലു അര്ജുന്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
‘ഒരിക്കലും മറക്കാനാകാത്ത ദോശ’; മകളുണ്ടാക്കിയ ദോശയുമായി അല്ലു അര്ജുന്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

കഴിഞ്ഞയാഴ്ചയാണ് നടന് അല്ലു അര്ജുന് കോവിഡ് സ്ഥിരീകരിച്ചത്. താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. വീട്ടില്‍ ക്വാറന്റൈനിലാണെന്നും സുഖം പ്രാപിച്ചു വരികയാണെന്നും താരം അറിയിച്ചിരുന്നു.
കൂടാതെ ആരാധകരും സുഹൃത്തുക്കളും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും താരം പറഞ്ഞിരുന്നു.
ക്വാറന്റൈനില്‍ കഴിയുന്ന താരം നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ മക്കളുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അല്ലു അര്ജുന്.
മകള്‍ അയാന് ഭക്ഷണ പാത്രവുമായി നടക്കുന്നതും മകള്‍ അര്‍ഹ വീട്ടിലെ തുറസായ സ്ഥലത്ത് കളിക്കുന്നതും വീഡിയോകളില്‍ കാണാം. മറ്റൊരു വീഡിയോയില്‍ താരത്തിനു വേണ്ടി തന്റെ ഇളയ മകള്‍ ഒരു ദോശ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്.
ചൂടുള്ള പാനില്‍ ദോശ മാവ് ഒഴിക്കുന്ന അര്‍ഹയെ വീഡിയോയില്‍ കാണാം. അല്ലു അര്ജുന് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ മകള്‍ ഉണ്ടാക്കിയ ദോശയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ‘ഒരിക്കലും മറക്കാനാകാത്ത ദോശ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുന്നത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...