നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ചരിത്ര വിജയത്തില്‍ അഭിനന്ദനമറിയിച്ച് സംവിധായകന് ഷാജി കൈലാസ്. ഇത് ക്യാപ്റ്റന്‍ പിണറായി വിജയന്റെ വിജമാണെന്നും ഇടതുപക്ഷം ജയിക്കുമ്പോള്‍ ഒരു ദേശത്തിന്റെ ആവേശങ്ങളും ആശകളും ജയിക്കുന്നുവെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞത്.
ഇത് ക്യാപ്റ്റന്റെ കളിയായിരുന്നു… നാടിനെ നാവാക്കി, നാവിനെ വാക്കാക്കി, വാക്കിനെ സ്വപ്നമാക്കി ഒരു ജനതയുടെ അഭിലാഷങ്ങള്‍ക്ക് ചൂരും ചൂടും പകര്‍ന്ന നായകന്റെ കളി..!
ഈ കളിയില്‍ നായകന് ജയിക്കുമ്പോള്‍ ജയിക്കുന്നത് ഒരു ദേശത്തിന്റെ ആവേശങ്ങളും ആശകളുമാണെന്നറിയുന്നു. വിജയത്തിന് സമം വിജയം മാത്രം..വിജയത്തിന് സമം ക്യാപ്റ്റന്‍ വിജയനല്ലാതെ മറ്റാര്..! അഭിനന്ദനങ്ങള്‍ എന്നായിരുന്നു ഷാജി കൈലാസ് പങ്കുവെച്ചത്.
സിനിമ മേഖലിയില്‍ നിന്നും നിരവധി പേര് ഇതിനോടകം എല്‍ഡിഎഫിന് അഭിനന്ദനം അറിയിച്ചു കഴിഞ്ഞു. മലയാളത്തിനു പുറമേ തമിഴില്‍ നിന്നും പ്രകാശ് രാജ്, സിദ്ധാര്‍ഥ് എന്നിവരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി മലയാള സിനിമയിലെ നടന്മാരും സംവിധായകരും വലിയ തുക പ്രതിഫലമായി ചോദിക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് കുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ആന്റണി...
വിഷ്ണു മഞ്ചുവിനെ കേന്ദ്രകഥാപാത്രമാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണപ്പ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ...