Malayalam
സിനിമാപ്രേമികള്‍ക്ക് ആശ്വാസ വാര്‍ത്ത; തിയേറ്ററുകള്‍ ഈ മാസം തുറക്കും
സിനിമാപ്രേമികള്‍ക്ക് ആശ്വാസ വാര്‍ത്ത; തിയേറ്ററുകള്‍ ഈ മാസം തുറക്കും
കോവിഡ് കാരണം പ്രതിസന്ധിയിലായ സിനിമാ മേഖലയ്ക്ക് ആശ്വാസവാര്‍ത്തയുമായി സര്‍ക്കാര്‍. ജനുവരി അഞ്ചോടെ സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അന്‍പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന നിബന്ധനയോടു കൂടിയാണ് തിയേറ്ററുകള്‍ക്ക് പ്രവേശനാനുമതി കൊടുത്തിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന മേഖലയായതിനാല്‍ ഇവരെല്ലാം തന്നെ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളോടെ തീയേറ്ററുകള്‍ തുറക്കാനുള്ള തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും കര്‍ശനമായും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഷോയ്ക്ക് പകുതി ടിക്കറ്റുകള്‍ മാത്രം വില്‍ക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. തീയേറ്ററുകള്‍ അണുവിമുക്തമാക്കി ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായും പാലിച്ചു കൊണ്ടു മാത്രമേ തീയേറ്ററുകള്‍ വീണ്ടും പ്രവത്തനം ആരംഭിക്കാന്‍ പാടുള്ളൂ. ടിക്കറ്റ് തിയേറ്ററില്‍ വില്‍ക്കില്ല എന്നാണ് ലഭ്യമായ സൂചന. ഇതോടു കൂടി വിജയ് നായകനായ മാസ്റ്റര്‍ ജനുവരി 13 ന് എത്തുന്നതും കാത്തിരിക്കുകയാണ് വിജയ് ആരാധകരും സിനിമാ പ്രേമികളും.
