Malayalam
എം.എം മണിയുടെയും ഭാര്യയുടെയും ചിത്രം പങ്കുവെച്ച് അഭിനന്ദനം അറിയിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്
എം.എം മണിയുടെയും ഭാര്യയുടെയും ചിത്രം പങ്കുവെച്ച് അഭിനന്ദനം അറിയിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്
നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച എം.എം മണിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. 2016ല്‍ എം.എം മണി മന്ത്രിയായപ്പോള്‍ ”വെറുതെ സ്‌കൂളില്‍ പോയി” എന്ന പരാമര്‍ശം നടത്തി ജൂഡ് ആന്റണി ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
എം.എം മണിക്ക് വിദ്യാഭ്യാസമില്ല എന്ന് കാണിക്കാനാണ് പോസ്റ്റിട്ടതെന്ന് ആരോപിച്ച് ജൂഡിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ എം.എം മണിയുടെയും ഭാര്യയുടെയും ചിത്രം പങ്കുവച്ചാണ് ജൂഡ് ”അഭിനന്ദനങ്ങള്‍” എന്ന് കുറിച്ചിരിക്കുന്നത്.
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തിലാണ് ഇത്തവണ എംഎം മണിയുടെ വിജയം. 25 വര്‍ഷത്തിന് ശേഷം എം.എം മണിയും ഇ.എം ആഗസ്തിയും ഒരേ മണ്ഡലത്തില്‍ നേര്‍ക്കുനേര്‍ മത്സരിച്ച തിരഞ്ഞെടുപ്പ് എന്നൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു.
1996 ല്‍ മണി തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിലാണ് ആഗസ്തിക്ക് എതിരെ മത്സരിച്ചത്. താന്‍ ഈ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് ആഗസ്തി പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വിജയത്തിനു പിന്നാലെ ഇം.എം ആഗസ്തി തല മൊട്ട അടിക്കരുതെന്ന് എം.എം മണി പറഞ്ഞു.
