Malayalam
‘ഈ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കും’ ? ചോദ്യവുമായി സാന്ത്വനത്തിലെ കണ്ണന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
‘ഈ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കും’ ? ചോദ്യവുമായി സാന്ത്വനത്തിലെ കണ്ണന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ താരമാണ് അച്ചു സുഗന്ധ്. സാന്ത്വനം എന്ന സീരിയലിലൂടെ വളരെ കുറച്ച് കാലം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാകാന്‍ ഈ പുതുമുഖ താരത്തിനായി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അച്ചു പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം വളരെ പെട്ടന്നുതന്നെ ആരാധകര്‍ സ്വീകരിക്കാറുണ്ട്. യൂട്യൂബിലും സാന്ത്വനം വിശേഷങ്ങള്‍ പങ്കുവയ്ക്കാനെത്തുന്ന അച്ചുവിന്റെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കൊറോണ പശ്ചാത്തലമാക്കി ബിജേഷ് ആവന്നൂരും അച്ചു സുഗന്ധും സ്‌ക്രീനിലെത്തുന്ന വെറും മൂന്ന് മിനിട്ടും നാല്‍പ്പത് സെക്കറ്റുമുള്ള ‘ഈ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കും’ എന്ന വീഡിയോ ആണ് അച്ചു തന്റെ ചാനലിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.
കൊറോണ കാരണം സിനിമയ്ക്ക് പോകാന്‍ കഴിയാത്ത രണ്ട് യുവാക്കളെയാണ് സ്‌ക്രീനില്‍ കാണിക്കുന്നത്. എന്നാല്‍ നിലവില്‍ എങ്ങനെയാണ് കൊറോണയുടെ അതിതീവ്ര വ്യാപനം നടന്നതെന്നും, അത് എങ്ങനെ സാധാരണക്കാരെ ബാധിച്ചുവെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
വരുന്ന തിരഞ്ഞൈടുപ്പില്‍ വിജയിക്കാന്‍ പോകുന്നത് പാര്‍ട്ടികളല്ലെന്നും, അത് കൊറോണയാണെന്നുമാണ് വീഡിയോയ്ക്ക് അവസാനമായി അച്ചുവും ബിജേഷും പറയുന്നത്.
വീഡിയോയില്‍ ബിജേഷിന്റെ ഫോട്ടോയ്ക്കൊപ്പം ഡോറ ചിഹ്നത്തില്‍ ഉണ്ണിക്കണ്ണനെ വിജയിപ്പിക്കണമെന്നും, അച്ചു സുഗന്ധിന്റെ ഫോട്ടോയോടൊപ്പം കോഴി അടയാളത്തില്‍ തന്നെ വിജയിപ്പിക്കണമെന്നുമാണ് എഴുതിയിരിക്കുന്നത്.
