Malayalam
ലാലിന്റെ അമ്മയുടെ മുഖത്തുകണ്ട ആ ചിരി വീണ്ടും കണ്ടു; ഈ വര്‍ഷത്തിലെ മറക്കാനാകാത്ത ദിവസമെന്ന് അശോക് കുമാര്‍
ലാലിന്റെ അമ്മയുടെ മുഖത്തുകണ്ട ആ ചിരി വീണ്ടും കണ്ടു; ഈ വര്‍ഷത്തിലെ മറക്കാനാകാത്ത ദിവസമെന്ന് അശോക് കുമാര്‍
സിനിമയിലെത്തുന്നതിനു മുമ്പേ് തന്നെ മോഹന്‍ലാലിന്റെ അടുത്ത സുഹൃത്താണ് സംവിധായകനായ അശോക് കുമാര്‍. മോഹന്‍ലാലിന്റെ വീട്ടിലത്തിയപ്പോഴുണ്ടായ വിശേഷങ്ങള്‍ പങ്ക് വെച്ച് എത്തിയിരിക്കുകയാണ് അശോക് കുമാര്‍ ഇപ്പോള്‍. ഈ മാസം 28നാണ് മോഹന്‍ലാലിന്റെ വീട്ടിലെത്തിയതെന്നും ഈ വര്‍ഷത്തിലെ മറക്കാനാവാത്ത ദിവസമായിരുന്നു അതെന്നും അശോക് കുമാര്‍ പറയുന്നു.
‘തിരനോട്ടം ഷൂട്ട് ചെയ്യുന്നതിനു മുന്‍പ് ലാലിന്റെ അമ്മയോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് (പ്രധാനമായും കള്ളങ്ങള്‍) ഞങ്ങള്‍ ഓര്‍മ്മ പങ്കുവച്ചു. ആ കാലത്ത് ഞങ്ങള്‍ ചെയ്തിരുന്ന രസകരമായ മറ്റുചില കാര്യങ്ങളെക്കുറിച്ചും ഓര്‍ത്തു. ഞങ്ങളുടെ കോളേജ് കാലത്ത് ഭക്ഷണം വിളമ്പിത്തരുമ്പോള്‍ ലാലിന്റെ അമ്മയുടെ മുഖത്തുകണ്ട ചിരി വീണ്ടും കണ്ടതില്‍ വലിയ സന്തോഷം തോന്നി’, മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും മക്കളായ പ്രണവും വിസ്മയയും അവിടെ ഉണ്ടായിരുന്നുവെന്നും അശോക് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മോഹന്‍ലാലിന്റെ തിരനോട്ടം എന്ന ചിത്രത്തിന്റെ സംവിധായകന് കൂടിയായിരുന്നു അശോക് കുമാര്‍. എന്നാല്‍ ഈ ചിത്രം പുറത്തിറങ്ങിയിരുന്നില്ല. ദുബൈ ആര്‍പി ഹൈറ്റ്സില്‍ മോഹന്‍ലാല്‍ പുതുതായി വാങ്ങിയ വീട്ടിലും അശോക് കുമാര്‍ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവച്ചിരുന്നു.
