News
വായുവിലേയ്ക്ക് ആപ്പിള്‍ എറിഞ്ഞ് അരിഞ്ഞു വീഴ്ത്തി കാജോള്‍; വൈറലായി വീഡിയോ
വായുവിലേയ്ക്ക് ആപ്പിള്‍ എറിഞ്ഞ് അരിഞ്ഞു വീഴ്ത്തി കാജോള്‍; വൈറലായി വീഡിയോ
Published on
ഏറെ ആരാധകരുള്ള താരമാണ് കാജോള്‍. സോഷയ്ല്‍ മീഡിയയില്‍ സജീവമായ കാജോള്‍ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്.
വായുവിലേക്ക് ഒരു ആപ്പിള്‍ എറിയുകയും ശേഷം ഒരു കത്തികൊണ്ട് അത് രണ്ടായി അരിഞ്ഞുവീഴ്ത്തുകയുമാണ് കജോള്‍. ജീവിതത്തില്‍ വളരെ സീരിയസ് ആയ വ്യക്തിയാണ് കജോള്‍ എന്ന് പലപ്പോഴായി പലരും പറഞ്ഞിട്ടുണ്ട്.
സ്ക്രീനില്‍ വളരെ കുസൃതിക്കാരിയാണെങ്കിലും സെറ്റില്‍ പോലും വളരെ ഗൗരവക്കാരിയാണത്രേ കജോള്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘തന്‍ഹാജി’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കജോള്‍ വീണ്ടും ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു.
Continue Reading
You may also like...
Related Topics:Kajol
