Malayalam
”ലാല്‍ സാറിനെ വെടിവെച്ചിട്ട് അദ്ദേഹം മരിച്ചു പോയോ?; വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തെ കുറിച്ച് പറഞ്ഞ് അലന്‍സിയര്‍
”ലാല്‍ സാറിനെ വെടിവെച്ചിട്ട് അദ്ദേഹം മരിച്ചു പോയോ?; വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തെ കുറിച്ച് പറഞ്ഞ് അലന്‍സിയര്‍
2018ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരച്ചടങ്ങില്‍ ലാല്‍ പ്രസംഗിക്കുന്നതിനിടെ അലന്‍സിയര്‍ കൈ ഉയര്‍ത്തി വെടിവെയ്ക്കുന്ന രീതിയില്‍ കാണിച്ചിരുന്നു. ഈ സംഭവം വന്‍ വിവാദമാകുകയും ചെയ്തു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സംഭവത്തെ കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിയ്ക്കുകയാണ് അലന്‍സിയര്‍.
” ലാല്‍ സാറിനെ വെടിവെച്ചിട്ട് അദ്ദേഹം മരിച്ചു പോയോ? ഇത്രയും പ്രതിഭാധനനായ ഒരു മനുഷ്യന് എന്റെ വെടിവെയ്പ്പില്‍ മരിച്ചുപോകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
അന്ന് മുഖ്യാതിഥി വിവാദമുണ്ടാക്കുമ്പോള്‍ ഞാനും ഇന്ദ്രന്‍സ് ഏട്ടനും പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. എന്നെക്കൊണ്ട് സ്റ്റേജിന്റെ മുമ്പില്‍ ഇരുത്തുകയും, പ്രസംഗം നീണ്ടു പോയപ്പോള്‍ ഒരു തമാശ കാണിച്ചതാണ്. അതാണ് പിന്നീട് പല രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടത്.
ആ അവാര്‍ഡ് വേദിയില്‍ ബീനാ പോളിനോട് കടക്ക് പുറത്ത് എന്നാണ് ഞാന്‍ രഹസ്യമായി പറഞ്ഞത്. അവാര്‍ഡ് വാങ്ങാന്‍ കയറിയപ്പോള്‍ മുഖ്യമന്ത്രി ചോദിച്ചു, നേരത്തെ ലാല്‍ പ്രസംഗിച്ചപ്പോള്‍ ഒരു വരവ് വന്നതു കണ്ടല്ലോ എന്ന്.
മൂത്രം ഒഴിക്കാന്‍ പോയതാണ് എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. ലാലേട്ടന് ഉള്‍പ്പടെയുള്ളവര്‍ അതുകേട്ട് ചിരിച്ചു. ഇതൊക്കെ കഴിഞ്ഞ് അമ്മ സംഘടന എന്നോട് വിശദീകരണം ചോദിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മുന്നിലെത്തിയ എന്നെ ആശ്ലേഷിച്ചാണ് ലാലേട്ടന് തിരികെ അയച്ചത് ‘ എന്നും അലന്‍സിയര്‍ പറയുന്നു.
