കോവിഡ് മൂലം ചികിത്സയ്ക്ക് സാമ്പത്തികമായി ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുന്നിട്ടിറങ്ങി പിന്നണി ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്.
പ്രിയപ്പെട്ടവരേ, കോവിഡ് മൂലം ചികിത്സയ്ക്ക് പോലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് നമുക്കിടയില്‍ കേരളത്തിന് അകത്തും പുറത്തും.
നമ്മളില്‍ ചിലര്‍ക്കെങ്കിലും നല്ല ഒരു തുക സഹായമായി നല്കാന് ഉള്ള ശേഷി ഉണ്ടാവും. 25000 രൂപയില്‍ കൂടുതല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും കോവിഡ് ചാരിറ്റിക്കു സഹായം ചെയ്യാമോ?
അങ്ങനെ ചെയ്യുന്ന ആദ്യത്തെ പത്തു പേര്‍ക്ക്, നിങ്ങള്‍ക്ക് മാത്രം വേണ്ടി ഞാന്‍ ഒരു 20 മിനിറ്റ് വീതം പ്രൈവറ്റ് ലൈവ് പാടാന്‍ വരാം, നിങ്ങള്‍ക്കു ഇഷ്ടം ഉള്ള പാട്ടുകള്‍. ഓരോരുത്തര്‍ക്കും വേറെ വേറെ.
ഒരു തെളിവും എനിക്ക് വേണ്ട, നിങ്ങളിലെ നന്മയെ എനിക്ക് വിശ്വാസം ആണ്. ലക്ഷ്മി വേണുജിക്ക് ഒരു മെസ്സേജ് അയക്കൂ, ആദ്യത്തെ 10 പേരുമായി ലക്ഷ്മി കോര്‍ഡിനേറ്റ് ചെയ്യും എന്നും ഹരീഷ് പറഞ്ഞു.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...