Malayalam
അമ്പിളി ദേവി ആദ്യം വിവാഹം കഴിക്കേണ്ടത് എന്നെയൊ നോവലിനെയോ അല്ല അവള് ഇഷ്ടത്തിലായിരുന്ന ‘ആ സംവിധായകനെ’; വെളിപ്പെടുത്തലുമായി ആദിത്യന് ജയന്
അമ്പിളി ദേവി ആദ്യം വിവാഹം കഴിക്കേണ്ടത് എന്നെയൊ നോവലിനെയോ അല്ല അവള് ഇഷ്ടത്തിലായിരുന്ന ‘ആ സംവിധായകനെ’; വെളിപ്പെടുത്തലുമായി ആദിത്യന് ജയന്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ സ്ഥിരം ചര്‍ച്ചാ വിഷയമാണ് അമ്പിളി ദേവിയും ആദിത്യനും. ആദ്യം ആദിത്യനെതിരെ ആരോപണം ഉന്നയിച്ചെത്തിയത് അമ്പിളി ആയിരുന്നു. പിന്നീട് തെളിവുകള്‍ അടക്കം ആദിത്യനും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ അമ്പിളിയ്ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ആദിത്യന്. ഒരു അഭിമുഖത്തിലാണ് ആദിത്യന് ഇതേ കുറിച്ച് പറഞ്ഞത്.
‘അമ്പിളി ദേവി ആദ്യം വിവാഹം കഴിച്ചത് പ്രൊഫഷനുമായി ബന്ധമുളള ഒരാളെയാണ്. അദ്ദേഹവുമായി അവര്‍ വിവാഹിതരായി ജീവിക്കുന്ന സമയത്ത് ആദിത്യന് എന്തെങ്കിലും രീതിയിലുളള സൗഹൃദമോ, ഒരു പ്രണയമോ അമ്പിളി ദേവിയോട് ഉണ്ടായിരുന്നോ എന്നായിരുന്നു അവതാരകന് ചോദിച്ചത്’. ഇതിന് മറുപടിയായി അമ്പിളി ദേവി ആദ്യം വിവാഹം കഴിക്കേണ്ടത് ലോവലിനെയോ എന്നെയോ ഒന്നുമല്ലെന്ന് ആദിത്യന് പറഞ്ഞു.
ഇന്ന് ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു സീരിയലിന്റെ സംവിധായകനെയാണ്. അയാളുമായി അമ്പിളി ഇഷ്ടത്തിലായിരുന്നു. അത് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്ക്കും അറിയാം. അതുകഴിഞ്ഞ് അമ്പിളി കല്യാണം കഴിക്കേണത് ഉണ്ണി എന്ന് പറയുന്ന അസോസിയേറ്റിനെ ആയിരുന്നു. അത് കഴിഞ്ഞിട്ട് കല്യാണം കഴിക്കേണ്ടത് എന്നെ ആയിരുന്നു.
അന്ന് ജീജാ സുരേന്ദ്രന് ജെബി ജംഗ്ഷനില്‍ വന്ന് ആദിത്യനും അമ്പിളിയും തമ്മില്‍ പ്രേമമായിരുന്നോ എന്ന് പറഞ്ഞപ്പോ ഞാന്‍ നിഷേധിക്കാന്‍ കാരണം ഞങ്ങള്‍ തമ്മില്‍ കല്യാണം കഴിഞ്ഞത് ഈ വിവാദം വന്ന സമയത്തായിരുന്നു. അമ്പിളിക്ക് എപ്പോഴുമുളളതാണ് ഇമേജ് നോക്കും. അതിന് ഒരുപാട് തെളിവുകളുണ്ട്. ആദ്യമേ എന്നോട് പറഞ്ഞിരുന്നു. ചേട്ടാ നമ്മള് ഇങ്ങനെയൊക്കെയേ സംസാരിക്കാവൂ എന്ന്. ചേട്ടന് ദേഷ്യപ്പെടരുത്. അമ്മയും പറഞ്ഞും ദേഷ്യപ്പെടരുതെന്ന്. ഞാന്‍ പറഞ്ഞും ദേഷ്യപ്പെടില്ല ഞാന്‍ പറയാനുളളത് പറയും എന്നും ആദിത്യന് പറഞ്ഞു.
തൃശൂരിലുള്ള ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്നായിരുന്നു അമ്പിളിയുടെ ആരോപണം. ‘ഞാനെന്റെ മകനെ ഗര്‍ഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ. എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ ആദിത്യന് എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു.
അവിടെ ബിസിനസാണ് എന്നാണ് ചോദിക്കുമ്പോള്‍ പറഞ്ഞിരുന്നത്. അതെല്ലാം ഞാന്‍ വിശ്വസിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് ഞാനിതു അറിയുന്നത്. അതു വെറുമൊരു സൗഹൃദം അല്ല. ഒരാളില്‍ നിന്ന് ഗര്‍ഭം ധരിക്കേണ്ടി വരുമ്പോള്‍ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാന്‍ പറ്റില്ലല്ലോ! ഇതൊക്കെ പറയേണ്ടി വന്നതില്‍ വലിയ വിഷമം ഉണ്ട്. ഭാര്യ ഗര്‍ഭിണി ആയിരിക്കുന്ന സമയമോ അല്ലെങ്കില്‍ പ്രസവിച്ചു കിടക്കുന്ന സമയമോ നോക്കി ഇങ്ങനെ ചെയ്യുന്നത് എന്തൊരു കഷ്ടമാണ്?’എന്നുമാണ് അമ്പിളി ദേവി പറഞ്ഞത്.
എന്നാല്‍ കഴിഞ്ഞ ദിവസം തൃശൂര്‍ സ്വദേശിനി ആയ യുവതി മറുപടിയുമായി എത്തിയിരുന്നു. അമ്പിളീ നൂറു തവണ ഞാന്‍ നിങ്ങളോട് പറഞ്ഞു എന്റെ കുഞ്ഞിന്റെ അച്ഛന് നിങ്ങളുടെ ഭര്‍ത്താവല്ല, അതെന്റെ ഭര്‍ത്താവാണ് എന്ന് ഇനിയെങ്കിലും കേള്‍ക്കൂ. മറ്റുള്ളവര്‍ പറഞ്ഞുനടക്കുന്ന വിഷയങ്ങള്‍ കേട്ടിട്ട് നിങ്ങളുടെ ജീവിതം നശിപ്പിക്കല്ലേ. നിങ്ങളുടെ ഭര്‍ത്താവ് നല്ല വ്യക്തിയാണ്. അയാള്‍ നിങ്ങളുടെ മകനേയും, മറ്റൊരാളില്‍ ഉണ്ടായ മകനേയും പൊന്നുപോലെ നോക്കുന്നില്ലേ.
എന്തൊക്കെ കാര്യങ്ങള്‍ ചെയ്യുന്നു. ഇതൊക്കെ ഞാന്‍ നേരിട്ട് കാണുന്നത് അല്ലേ? അദ്ദേഹത്തിന്റെ സ്നേഹം എനിക്ക് മാത്രമല്ല, കേരളത്തിലുള്ള ഒരുപാട് സ്ത്രീകള്‍ അതിനു കമന്റ് ചെയ്തിട്ടുണ്ട്. അവര്‍ എല്ലാവരിലും നിങ്ങളുടെ ഭര്‍ത്താവ് മോശം പ്രവര്‍ത്തിക്കുക അല്ല ചെയ്തിരിക്കുന്നത്. അതുകൊണ്ട് അത് മനസിലാക്കൂ’ ആരെങ്കിലും പറയുന്ന കഥകള്‍ കേട്ടിട്ട് പിന്നാലെ തുള്ളി നടക്കല്ലേ. അത് വിശ്വസിക്കൂ.
നിങ്ങള്‍ ഒരിക്കല്‍ ഫോണ്‍ ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞു, അത് അങ്ങനെ അല്ല, എന്നുള്ളത്. എന്റെ ഫോണില്‍ നിന്നും മെസേജ് അയച്ചത് എന്റെ ഭര്‍ത്താവാണ്. അത് ഇനിയെങ്കിലും മനസിലാക്കൂ’ നിങ്ങള്‍ വിളിച്ചപ്പോ ഞാന്‍ പറഞ്ഞു, ഇദ്ദേഹം പറഞ്ഞില്ലേ കാര്യങ്ങള്‍ ഒക്കെ എന്ന്. അതൊന്ന് മനസിലാക്കൂ. എന്റെ പേരില്‍ ഒരു ജീവിതം നശിക്കാന്‍ പോവുകയാണ്. പല കുട്ടികളുടെയും ജീവിതവും നശിക്കാന്‍ പോവുകയാണ് എന്നുള്ള അവസ്ഥ വന്നപ്പോള്‍ ആണ് ഞാന്‍ കൈ പോലും മുറിച്ചത്. ഇനിയെങ്കിലും കള്ളക്കഥകള്‍ വിശ്വസിക്കല്ലേ എന്നും അവര്‍ പറയുന്നു.
