News
ബോളിവുഡ് സിനിമ ചെയ്യാന്‍ കാരണം കോവിഡ് 19; കാരണം പറഞ്ഞ് രശ്മിക മന്ദാന
ബോളിവുഡ് സിനിമ ചെയ്യാന്‍ കാരണം കോവിഡ് 19; കാരണം പറഞ്ഞ് രശ്മിക മന്ദാന
Published on
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ താരത്തിനായി.
ഇപ്പോഴിതാ രശ്മിക തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ്. മിഷന് മജ്നു എന്ന ചിത്രത്തിലൂടെയാണ് ഡിയര്‍ കോമ്രേഡ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് ചിത്രത്തിലെ നായകന്.
കോവിഡ് 19 കാലഘട്ടം ആയത് കൊണ്ടാണ് താന്‍ ഇപ്പോള്‍ ബോളിവുഡ് ചിത്രം ചെയ്തത് എന്ന് അഭിമുഖത്തില്‍ രശ്മിക വെളിപ്പെടുത്തുകയുണ്ടായി.
എനിക്ക് തോന്നുന്നു ഈ മഹാമാരിയുടെ സമയമായത് കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ബോളിവുഡ് സിനിമ ചെയ്തത് എന്ന്. അല്ലായിരുന്നെങ്കില്‍ അടുത്തെങ്ങും ഒരു ബോളിവുഡ് സിനിമ ചെയ്യാനുള്ള സാദ്ധ്യത ഉണ്ടായിരുന്നില്ല എന്നും രശ്മിക പറഞ്ഞു.
Continue Reading
You may also like...
Related Topics:reshmika mandanna
