Malayalam
മമ്മൂക്ക എന്റെ ഫോണിലേയ്ക്ക് വിളിച്ചത് തെറിവിളിക്കാനാകും എന്നാണ് ഞാന്‍ കരുതിയത്; തുറന്ന് പറഞ്ഞ് ഷാജി കൈലാസ്
മമ്മൂക്ക എന്റെ ഫോണിലേയ്ക്ക് വിളിച്ചത് തെറിവിളിക്കാനാകും എന്നാണ് ഞാന്‍ കരുതിയത്; തുറന്ന് പറഞ്ഞ് ഷാജി കൈലാസ്
ഒരുപിടി മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് ഷാജി കൈലാസ് മമ്മൂട്ടി. ഇപ്പോഴിതാ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രത്തെ കുറിച്ചും അതില്‍ നിന്നു കരകയറാന്‍ മമ്മൂട്ടി നല്‍കിയ ഊര്‍ജ്ജത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ഷാജി കൈലാസ്.
മമ്മൂട്ടിയെ നായകനാക്കി 2010 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദ്രോണ. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു.
എന്നാല്‍ ചിത്രം പരാജയപ്പെട്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് തനിക്ക് വീണ്ടും സിനിമ ചെയ്യാനുള്ള ഊര്‍ജ്ജം പകര്‍ന്നതെന്നാണ് ഷാജി കൈലാസ് പറയുന്നത്.
ദ്രോണ എന്ന സിനിമ കണ്ടിട്ട് ആര്‍ക്കും ഒന്നും മനസ്സിലായില്ല എന്നാണ് എന്നെ വിളിച്ച് പലരും പറഞ്ഞത്. സിനിമയുടെ പരാജയം ഉറപ്പായെന്നറിഞ്ഞ നിമിഷം ഞാന്‍ ഫോണ്‍ ഓഫ് ചെയ്തു വച്ചു.
ആകെ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എന്റെ ഫോണിലേക്ക് മമ്മൂക്ക വിളിക്കുന്നു. തെറിവിളിക്കാനാകും എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അന്ന് എനിക്ക് മമ്മൂക്ക നല്‍കിയ ഊര്‍ജ്ജം വളരെ വലുതായിരുന്നു.
ഞാനും തോറ്റുപോയിട്ട് തിരിച്ചുവന്ന നടനാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ നീ ഈ പരാജയത്തോടെ ഒതുങ്ങികൂടരുത്. നീ ഇപ്പോള്‍ വീട്ടിലേക്ക് വാ നമുക്ക് അടുത്ത സിനിമ ഉടന്‍ തന്നെ പ്രഖ്യാപിക്കാം.
നിര്‍മാതാവിനോട് ഞാന്‍ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട്’. ഇതായിരുന്നു മമ്മൂക്ക എന്നോട് വിളിച്ചു പറഞ്ഞത്. ആ കടപ്പാട് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല എന്നും ഷാജി കൈലാസ് പറയുന്നു.
