Connect with us

താനും സെയ്ഫും മോഹന്‍ലാലിന്റെ ആരാധകര്‍; പക്ഷേ, തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ പേടിയാണ്

News

താനും സെയ്ഫും മോഹന്‍ലാലിന്റെ ആരാധകര്‍; പക്ഷേ, തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ പേടിയാണ്

താനും സെയ്ഫും മോഹന്‍ലാലിന്റെ ആരാധകര്‍; പക്ഷേ, തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ പേടിയാണ്

താനും സെയ്ഫും മോഹന്‍ലാലിനെ ആരാധിക്കുന്നുവെന്ന് തുറന്നു പറഞ്ഞിട്ടുള്ളത് വീണ്ടും ചര്‍ച്ചയാകുന്നു. വനിതയുടെ അവാര്‍ഡ് നിശക്കിടയില്‍ ധനുഷിന് അവാര്‍ഡ് നല്‍കി കൊണ്ടാണ് മോഹന്‍ലാലിനോടുള്ള തന്റെ ആരാധന കരീന വ്യക്തമാക്കിയത്.

”മോഹന്‍ലാല്‍ സാറിന്റെ സാന്നിധ്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണിതെന്നും ഞാന്‍ കരുതുന്നു.. കാരണം സെയ്ഫും ഞാനും അദ്ദേഹത്തിന്റെ അഭിനയത്തിന്റെ കടുത്ത ആരാധകരാണ്. എല്ലായ്പ്പോഴും ആ ആരാധന തുടരും” എന്നാണ് കരീന പറഞ്ഞത്.

എന്നാല്‍ മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കരീനയും വേഷമിടും എന്ന റിപ്പോര്‍ട്ടുകളും നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ കരീന തള്ളിയിരുന്നു. ഒരു മലയാള സിനിമയും താന്‍ ചെയ്യില്ല. അങ്ങനെ ഒരു ഓഫറും തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് കരീന പറഞ്ഞത്.

കൂടാതെ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ തനിക്ക് പേടിയാണെന്നും കരീന പറഞ്ഞിരുന്നു. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ഓഫറുകള്‍ വരുന്നുണ്ട്. ഭാഷകള്‍ സംസാരിക്കാന്‍ അറിയാത്തതിനാല്‍ പേടിയാണ് എന്നാണ് കരീന പറഞ്ഞിരുന്നത്.

More in News

Trending

Recent

To Top