Malayalam
‘പിഷാരടിയുടെ കാല് എവിടെ പോയി’; രമേശ് പിഷാരടിയുടെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
‘പിഷാരടിയുടെ കാല് എവിടെ പോയി’; രമേശ് പിഷാരടിയുടെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
മിനിസ്ക്രീന്‍ പ്രേക്ഷകരുടെയും ബിഗ്സ്ക്രീന്‍ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമാണ് രമേശ് പിഷാരടി. അവതാരകനായും നടനായുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് താരം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ, കുടുംബത്തോടൊപ്പമുളള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് പിഷാരടി. എല്ലാവര്ക്കും റമസാന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ചിത്രത്തിനു താഴെ പതിവുപോലെ രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.
ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഇരിക്കുന്ന ചിത്രത്തില്‍ പിഷാരടിയുടെ കാല് എവിടെ പോയി എന്നാണ് ഒരു കൂട്ടം ആരാധകരുടെ ചോദ്യം. റമസാന്‍ ആശംസയോ? അപ്പോ വിഷു ആശംസ എവിടെ പോയി എന്നാണ് മറ്റൊരു കൂട്ടര് ചോദിക്കുന്നത്.
ഏഷ്യാനെറ്റ് പ്ലസില്‍ ധര്മജന് ബോള്‍ഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ് രമേശ് പിഷാരടി പ്രേക്ഷക ശ്രദ്ധ നേടുന്നത്. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായ താരം 2008-ല്‍ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
2018 ല്‍ ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധര്വ്വന്’ ആണ് രമേഷ് പിഷാരടിയുടെ ഒടുവില്‍ റിലീസിനെത്തിയ ചിത്രം.
