Malayalam
അങ്ങനെ ഇരുപത്തി രണ്ടാം വയസ്സില്‍ അച്ഛന്റെ പ്രായമുള്ളയാളുടെ ‘അമ്മയായി’, അമ്മ വേഷങ്ങളെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ
അങ്ങനെ ഇരുപത്തി രണ്ടാം വയസ്സില്‍ അച്ഛന്റെ പ്രായമുള്ളയാളുടെ ‘അമ്മയായി’, അമ്മ വേഷങ്ങളെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ
അമ്മ വേഷങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് കവിയൂര്‍ പൊന്നമ്മ എന്ന നടി പ്രേം നസീറിന്റെ മുതല്‍ ഇപ്പോഴത്തെ യുവതലമുറയിലെ നായകന്മാരുടെ വരെ അമ്മയായി വേഷമിട്ട കവിയൂര്‍ പൊന്നമ്മ തന്റെ ഇരുപത്തി രണ്ടാം വയസ്സില്‍ ചെയ്ത സിനിമയിലെ അമ്മ വേഷത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോള്‍.
‘ഞാന്‍ ഇരുപത്തി രണ്ടാം വയസ്സില്‍ തന്നെ അമ്മ വേഷം ചെയ്തു, അതും എന്റെ അച്ഛന്റെ പ്രായമുള്ള സത്യന്‍ മാഷിന്റെ അമ്മയായിട്ട് തൊമ്മന്റെ മക്കള്‍ എന്ന സിനിമയില്‍ മധു സാറിന്റെയും സത്യന്‍ മാഷിന്റെയും അമ്മയായിട്ടാണ് ഞാന്‍ അഭിനയിച്ചത്. സംവിധായകന്‍ സേതു മാധവനായിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചു പൊന്നമ്മച്ചിക്ക് അമ്മയായി അഭിനയിക്കുന്നതിന് കുഴപ്പമുണ്ടോ? എന്ന്. ഞാന്‍ പറഞ്ഞു എന്ത് കുഴപ്പം എല്ലാത്തിനും ഞാന്‍ റെഡിയായിരുന്നു. നായിക എന്നതൊന്നും എന്റെ മനസ്സില്‍ പോലുമില്ലായിരുന്നു. കിട്ടുന്ന വേഷങ്ങള്‍ ചെയ്യുക എന്നതായിരുന്നു.
‘തൊമ്മന്റെ മക്കള്‍’ എന്ന സിനിമയില്‍ സത്യന്‍ മാഷിന്റെയും മധു സാറിന്റെയും അമ്മയായി അഭിനയിക്കാമോ എന്ന് ചോദിച്ചു ഞാന്‍ സമ്മതിച്ചു. പിന്നീട് നസീര്‍ സാറിന്റെ എത്രയോ സിനിമകളില്‍ ഞാന്‍ അദ്ദേഹത്തിന്റെ അമ്മ വേഷം ചെയ്തു. പിന്നീട് ലാലിന്റെ അമ്മയായിട്ടാണ് ഞാന്‍ കൂടുതലും അഭിനയിച്ചത്’. എന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ പറയുന്നു.
