Malayalam
‘ജാഡയാണോ മോനൂസേ’.. ഇന്ദ്രജിത്തുമായുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ, കമന്റുമായി ആരാധകരും
‘ജാഡയാണോ മോനൂസേ’.. ഇന്ദ്രജിത്തുമായുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ, കമന്റുമായി ആരാധകരും
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇരുവരും സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ പൂര്‍ണിമ പങ്കുവെച്ച ചിത്രമാണ് വീണ്ടും വൈറലായിരിക്കുന്നത്.
ഇന്ദ്രജിത്തിന് മേല്‍ ചാഞ്ഞ് കിടന്ന് ഇരുവരും കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്ന ഒരു ചിത്രമാണ് പൂര്‍ണിമ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം അതിനു നല്‍കിയിരിക്കുന്ന ക്യാപ്ഷനും വൈറലായിരിക്കുകയാണ്. ‘ജാഡയാണോ മോനൂസേ’ എന്നാണ് ചിത്രത്തിന് പൂര്‍ണിമ നല്‍കിയിരിക്കുന്നത്.
ഇടയ്ക്കിടയ്ക്ക് തങ്ങളുടെയും മക്കളുടെയും ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്. ”അന്ന് അവനെന്നോട് വിവാഹാഭ്യര്‍ഥന നടത്തി. ഞങ്ങള്‍? ആദ്യമായി ഒന്നിച്ച് ഒരു ഫൊട്ടോ എടുത്ത ദിവസം. എനിക്ക് 21 വയസായിരുന്നു. അവന് 20ഉം. ഞാന്‍ ഒരു നടിയായിരുന്നു. അവന് ഒരു വിദ്യാര്‍ഥിയും.
ഈ ദിവസം ഞാന്‍ വളരെ വ്യക്തമായി ഓര്‍ക്കുന്നു. ദൈവമേ, ഞങ്ങള്‍ വളരെയധികം പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയം ഉച്ചത്തില്‍ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഇത് എന്താണെന്ന് ഊഹിക്കാമോ? ഈ ചിത്രം എടുത്തത് അമ്മയാണ്.
ഇത് ക്ലിക്കുചെയ്യുമ്പോള്‍ ഞങ്ങളുടെ തലയില്‍ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന് അമ്മയ്ക്ക് എപ്പോഴെങ്കിലും അറിയാമോ എന്ന് ഞാന്‍ അത്ഭുതത്തോടെ ഓര്‍ക്കുമായിരുന്നു. ഇപ്പോള്‍ അമ്മയെ നന്നായി അറിയാം.
അമ്മയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. 3 വര്‍ഷത്തെ പ്രണയവും 17 വര്‍ഷത്തെ ദാമ്പത്യവും. നമ്മുടേത് മനോഹരമായ യാത്രയായിരുന്നു ഇന്ദ്രാ. വാര്‍ഷികാശംസകള്‍,” എന്നായിരുന്നു പൂര്‍ണിമയുടെ വാക്കുകള്‍.
