Connect with us

ബിഗ് ബോസ് മലയാളത്തിന്റെ ഗതി മാറ്റിമറിച്ച രജിത് സര്‍നെ മേലും കീഴും നോക്കാതെ ഇറക്കിവിട്ട ഷോ ആണ്… . ഫിറോസ്-സജ്ന, അവര്‍ ഇത് ചോദിച്ചു വാങ്ങിയതാണ്. ഒരല്‍പ്പം കണ്ട്രോള്‍ നാവിനു കൊടുത്തിരുന്നെങ്കില്‍

Malayalam

ബിഗ് ബോസ് മലയാളത്തിന്റെ ഗതി മാറ്റിമറിച്ച രജിത് സര്‍നെ മേലും കീഴും നോക്കാതെ ഇറക്കിവിട്ട ഷോ ആണ്… . ഫിറോസ്-സജ്ന, അവര്‍ ഇത് ചോദിച്ചു വാങ്ങിയതാണ്. ഒരല്‍പ്പം കണ്ട്രോള്‍ നാവിനു കൊടുത്തിരുന്നെങ്കില്‍

ബിഗ് ബോസ് മലയാളത്തിന്റെ ഗതി മാറ്റിമറിച്ച രജിത് സര്‍നെ മേലും കീഴും നോക്കാതെ ഇറക്കിവിട്ട ഷോ ആണ്… . ഫിറോസ്-സജ്ന, അവര്‍ ഇത് ചോദിച്ചു വാങ്ങിയതാണ്. ഒരല്‍പ്പം കണ്ട്രോള്‍ നാവിനു കൊടുത്തിരുന്നെങ്കില്‍

ബിഗ് ബോസ് കണ്ട് അതിനെ കുറിച്ചുള്ള റിവ്യൂ കൃത്യമായി പങ്കുവെക്കാറുള്ള ആളാണ് സീരിയല്‍ നടി അശ്വതി. എല്ലാ എപ്പിസോഡുകളെ കുറിച്ചും അശ്വതി തന്റെ അഭിപ്രായം പറയാറുണ്ട്. ഷോയിൽ നിന്നും കഴിഞ്ഞ ദിവസം സജ്നയും ഫിറോസുമാണ് പുറത്തായത്. ഇപ്പോൾ ഇതാ ഫിറോസ്-സജ്‌ന ദമ്പതിമാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് എഴുത്തുമായി എത്തിയിരിക്കുകയാണ് അശ്വതിയിപ്പോള്‍.

അശ്വതിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം

കട്ട കലിപ്പില്‍ ലാലേട്ടന്‍ എന്‍ട്രി! ആദ്യം സൂര്യയുടെ ഊഴം ആയിരുന്നു. സൂര്യ പറയാനുള്ളത് എല്ലാം ലാലേട്ടനോട് പറഞ്ഞു. പിന്നെ രമ്യയുടെ ഊഴം. അവരും പറയാനുള്ളത് ലാലേട്ടനോട് പറഞ്ഞു. മറ്റേതെങ്കിലും സ്ത്രീകള്‍ക്ക് പരാതി ഉണ്ടെങ്കിലും പറയാം എന്നു പറഞ്ഞു. ഋതു എണീറ്റു. കുറച്ചു ദിവസം മുന്നേ ഋതു എന്ത് ഷൂട്ട് ആണ് ചെയ്തത് എന്നും,ഇന്നേവരെ ഒരു സിനിമയില്‍ പോലും കണ്ടിട്ടില്ല എന്നു കളിയാക്കിയത് പറഞ്ഞു. ഈ സമയത്തൊക്കെ സജ്ന-ഫിറോസ് തന്തൂരി അടുപ്പിലിരുന്നു മക്കീന ചിക്കന്‍ വെന്തുരുകുന്നത് പോലെ ഇരുന്നത് ഞാന്‍ മാത്രമേ കണ്ടുള്ളോ?

അടുത്തത് സന്ധ്യ സജ്നയെ കുറിച്ച് ഭര്‍ത്താവ് ഒരു സ്ത്രീയെ പറഞ്ഞാല്‍ അത് കണ്ടു രസിക്കുക അല്ലെങ്കില്‍ ആഘോഷിക്കുക ആയിരുന്നു എന്നുള്ളത് പറഞ്ഞു. ഡിംപല്‍ ടാലെന്റ് ഷോ ടാസ്‌കില്‍ നടന്ന സംഭവം പറഞ്ഞു. ശേഷം ഒരു എവി അങ്ങോട്ട് ഇട്ടു കാണിച്ചു. സജ്ന ഫിറോസ് താണ്ഡവത്തിന്റെ മൊത്തം pin drop silence- റംസാനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടു എന്താണ് പറയാനുള്ളത് എന്നു ചോദിച്ചു. റംസാനും കോര്‍ണറിങ് ചെയ്യുന്നു എന്നു അവര്‍ ആരോപിക്കുന്ന കാര്യവും മറ്റും എല്ലാം പറഞ്ഞു.

അടുത്തത് നോബി ചേട്ടന്‍ പറയാനുള്ളത് പറഞ്ഞു. പിന്നെ ‘കാളന്‍ വന്നു ഓലന്‍ വന്നു’ എന്ന പോലെ സായി, കിടിലു, അഡോണി, അനൂപ്, മണിക്കുട്ടന്‍ മിണ്ടുന്ന കാണാഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു ലാലേട്ടന്‍ തന്നെ വിളിച്ചു മണിക്കുട്ടനും പറയാനുള്ളത് പറഞ്ഞു. അവസാനം ലാലേട്ടന്‍ ആ തീരുമാനം പറഞ്ഞു. സജ്‌ന-ഫിറോസ് ബാഗ് സ്റ്റോര്‍ റൂമില്‍ ഉണ്ട്, എന്റടുത്തേക്ക് വന്നോളൂ! ഒന്നിച്ചുള്ള ഫോട്ടോ എടുക്കാനുള്ള താല്‍പര്യം ഫിറോസ് കാണിച്ചില്ല, എന്നാല്‍ സജ്ന ഫോട്ടോക്ക് പോസ് ചെയ്തു, എല്ലാവരോടും സോറി പറഞ്ഞു അവര്‍ പടിയിറങ്ങി!

ബിഗ് ബോസ് മലയാളത്തിന്റെ ഗതി മാറ്റിമറിച്ച രജിത് സര്‍നെ മേലും കീഴും നോക്കാതെ ഇറക്കിവിട്ട ഷോ ആണ്. ഫിറോസ്-സജ്ന, അവര്‍ ഇത് ചോദിച്ചു വാങ്ങിയതാണ്. ഒരല്‍പ്പം കണ്ട്രോള്‍ നാവിനു കൊടുത്തിരുന്നെങ്കില്‍, പലരും വാണിംഗ് കൊടുത്തതു ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഫിനാലെയില്‍ തിളങ്ങേണ്ടി ഇരുന്നവര്‍.. എവിടെയോ ഗതി മാറിപ്പോയി. സജ്‌ന നിങ്ങളെ ഞങ്ങള്‍ക്ക് മിസ്സ് ചെയ്യും. ശേഷം ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ടാസ്‌കിന്റെ വിശേഷങ്ങള്‍ എല്ലാരോടും ചോദിച്ചറിഞ്ഞു. നന്നായി പെര്‍ഫോം ചെയ്തു എന്ന് പറഞ്ഞതിന്റെ സന്തോഷം എല്ലാരും കെട്ടിപിടിച്ചു സന്തോഷം പങ്കുവെച്ചു.

മണിക്കുട്ടനോട് ക്യാപ്റ്റന്‍സി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഡിംപലിനോട് ചീപ്പ് എന്ന വാക്ക് ഉപയോഗിച്ചതിനെ കുറിച്ച് ചോദിച്ചു. അഡോണിയോട് ‘ഇരട്ടതാപ്പുകളുടെ രാജകുമാരി’ എന്ന വാക്കിനെ പറ്റി ചോദിച്ചു. ഒരു ഗെയിം ആയിരുന്നു അടുത്തത്. ഇനി നാളെ വിഷു ആഘോഷങ്ങളില്‍ തിളങ്ങി ബിഗ് ബോസ് വീട്. ഇനിയെന്ത്? വീണ്ടും ഓണവില്ല് അവിടെ വിരിയുമോ? ആരാണ് ഇനി അവിടെ വാഴാന്‍ പോകുന്നത്? എല്ലാം ഇനി കണ്ടറിയണം..അപ്പോള്‍ മനസിലാക്കിക്കോളൂ ‘ഇത് കളിയല്ല മക്കളെ.. കളി തന്നെ.. എന്നും അശ്വതി പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top