News
കാണാതെ പോയ ഓസ്കാര്‍ അടക്കമുള്ള തന്റെ പുരസ്കാരങ്ങള്‍ തേടി മകനിറങ്ങി, ഒടുവില്‍ സംഭവിച്ചത്!
കാണാതെ പോയ ഓസ്കാര്‍ അടക്കമുള്ള തന്റെ പുരസ്കാരങ്ങള്‍ തേടി മകനിറങ്ങി, ഒടുവില്‍ സംഭവിച്ചത്!
രണ്ട് ഓസ്കാര്‍ പുരസ്കാരങ്ങള്‍ ലഭിച്ച ഒരേയൊരു ഇന്ത്യാക്കാരനാണ് എആര്‍ റഹ്മാന്. നിരവധി മനോഹര ഗാനങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ച അദ്ദേഹം തന്റെ പുരസ്കാരങ്ങള്‍ കാണാതെ പോയ സംഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഈ സംഭവം വെളിപ്പെടുത്തിയത്.
തന്റെ പുരസ്കാരങ്ങള്‍ അമ്മ ഫാത്തിമ ബീഗത്തെ ആയിരുന്നു അല്പ്പിച്ചിരുന്നത്. അമ്മ അത് തുണിയില്‍ പൊതിഞ്ഞ് അലമാരയില്‍ വെച്ചിരുന്നു. വര്‍ഷങ്ങളോളമായി അത് എവിടെ എന്ന് നോക്കിയില്ല. എന്നാല്‍ ഈ അടുത്തിടെ അമ്മ മരിച്ചതിന് ശേഷം ആ പുരസ്കാരങ്ങളുടെ കാര്യം ഓര്‍മയില്‍ വന്നു.
പിന്നാലെ അലമാരയില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഓസ്കാര്‍ പുരസ്കാരങ്ങള്‍ നഷ്ടമായെന്ന് ഉറപ്പിച്ചു. ഒടുവില്‍ മകന് എആര്‍ അമീന് അന്വേഷിച്ചിറങ്ങുകയും പുരസ്കാരങ്ങള്‍ മറ്റൊരു അലമാരയില്‍ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തപ്പോഴാണ് സമാധാനം ആയതെന്ന് റഹ്മാന് പറഞ്ഞു.
ഡാനി ബോയിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലൂടെയാണ് ഓസ്കര് റഹ്മാന് പുരസ്കാരങ്ങള്‍ നേടിയത്. മികച്ച ഒറിജിനല്‍ സോങ്, മികച്ച ഒറിജിനല്‍ സ്കോര്‍ എന്നീ വിഭാഗങ്ങളിലാണ് റഹ്മാന് പുരസ്കാരം സ്വന്തമാക്കിയത്.
എന്നാല്‍ തനിക്കെതിരേ ബോളിവുഡിലെ ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റഹ്മാന് മുമ്പ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് വാര്‍ത്തയായിരുന്നു. നല്ല സിനിമകള്‍ വേണ്ടെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ ഒരു സംഘമുണ്ടെന്ന് ഞാന്‍ കരുതുന്നു, തെറ്റിദ്ധാരണകള്‍ കാരണം ചില തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നു.
മുകേഷ് ചബ്ര എന്റെയടുത്തെത്തിയപ്പോള്‍, രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ അദ്ദേഹത്തിന് നാല് ഗാനങ്ങള്‍ നല്കി. അദ്ദേഹം എന്നോട് പറഞ്ഞു, ‘സര്, എത്ര പേര് പറഞ്ഞു, പോകരുത്, റഹ്മാന്റെ അടുത്തേക്ക് പോകരുത് എന്ന്, അവര്‍ കഥകള്‍ക്ക് ശേഷം കഥകള്‍ പറഞ്ഞു.’ ഞാന്‍ അത് കേട്ടു, ഞാന്‍ മനസ്സിലാക്കി എന്ന് എആര്‍ റഹ്മാന് പറഞ്ഞു.
അതെ, ഇപ്പോള്‍ എനിക്ക് മനസ്സിലായി ഞാന്‍ കുറച്ച് ചെയ്യുന്നത് എന്തുകൊണ്ടാണെന്ന്, നല്ല സിനിമകള്‍ എന്നിലേക്ക് വരാത്തത് എന്തുകൊണ്ടാണെന്ന്. കാരണം ഒരു സംഘം മുഴുവന്‍ എനിക്കെതിരെ പ്രവര്‍ത്തിക്കുന്നു, ഉപദ്രവമാണ് ചെയ്യുന്നതെന്ന് അറിയാതെയാണ് അത് അവര്‍ ചെയ്യുന്നത്. ഞാന്‍ കാമ്പുള്ള കാര്യം ചെയ്യുമെന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നു.
പക്ഷേ ഇത് സംഭവിക്കുന്നത് തടയുന്ന മറ്റൊരു സംഘമുണ്ട്. ഇത് കുഴപ്പമില്ല, കാരണം ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു, എല്ലാം ദൈവത്തില്‍ നിന്നുള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍, ഞാന്‍ എന്റെ സിനിമകള്‍ എടുക്കുകയും എന്റെ മറ്റ് കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ എന്റെ അടുത്തേക്ക് വരാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്വാഗതം. മനോഹരമായ സിനിമകള്‍ നിര്‍മ്മിക്കുക എന്നുമാണ് എആര്‍ റഹ്മാന് പറഞ്ഞത്.
