Malayalam
ട്രെഡീഷണല്‍ ദാവണിയില്‍ അതിമനോഹരിയായി സൗപര്‍ണിക; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ട്രെഡീഷണല്‍ ദാവണിയില്‍ അതിമനോഹരിയായി സൗപര്‍ണിക; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സൗപര്‍ണിക സുഭാഷ്. എഴുപതോളം പരമ്പരകളില്‍ വേഷമിട്ടിട്ടുള്ള സൗപര്‍ണിക നിലവില്‍ ഏഷ്യാനെറ്റിലെ സീതാ കല്ല്യാണത്തിലാണ് അഭിനയിക്കുന്നത്.
ആറാംക്ലാസില്‍ പഠിക്കുന്ന സമയമാണ് തുളസീദാസ് സംവിധാനം ചെയ്ത ‘ഖജ ദേവയാനി’ എന്ന പരമ്പരയിലൂടെ സൗപര്‍ണിക അഭിനയരംഗത്തേയ്ക്കെത്തുന്നത്.
മിനി സ്ക്രീനില്‍ മാത്രമല്ല ബിഗ് സ്ക്രീനിലും സൗപര്‍ണിക തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അവന് ചാണ്ടിയുടെ മകന് എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് താരം ബിഗ് സ്ക്രീനിലെത്തിയത്. പിന്നീട് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ദാവണിയില്‍ മനോഹരിയായുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം.
സില്‍ക് പിങ്ക് നിറത്തിലുള്ള പാവാട ബ്ലൗസിനൊപ്പം ട്രെഡീഷണല്‍ ദാവണിയിലാണ് താരം ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മനോഹരമായ ഡ്രസ് കോംപിനേഷനില്‍ അതിമനോഹരിയായെത്തിയ സൗപര്‍ണികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡീയയില്‍ വൈറലാണ്.
