Malayalam
ഇഷ്ടഭക്ഷണം ഒഴിവാക്കാതെയുള്ള ഡയറ്റ് പ്ലാന്‍; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് സുരഭി ലക്ഷ്മി, വൈറലായി ചിത്രങ്ങള്‍
ഇഷ്ടഭക്ഷണം ഒഴിവാക്കാതെയുള്ള ഡയറ്റ് പ്ലാന്‍; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് സുരഭി ലക്ഷ്മി, വൈറലായി ചിത്രങ്ങള്‍
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സുരഭി ലക്ഷ്മി. ഇപ്പോഴിതാ തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഇഷ്ട ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് പ്ലാനിന് പകരം ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കാതെയുള്ള ഡയറ്റ് പ്ലാന്‍ ഫോളോ ചെയ്താണ് സുരഭി ശരീരഭാരം കുറച്ചിരിക്കുന്നത്.
വര്‍ക്കൗട്ട് പലപ്പോഴും തുടങ്ങിയിരുന്നെങ്കിലും മുടങ്ങി പോവുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ പേഴ്സണല്‍ ട്രെയ്നര്‍ ആണ് തന്നെ ഉറച്ച തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സുരഭി പറയുന്നു.
”ബോഡി ഫിറ്റ് ആക്കി സൂക്ഷിക്കുക എന്നത് പണ്ട് മുതലേ ആഗ്രഹമുള്ള കാര്യമായിരുന്നു. എന്നാല്‍ വര്‍ക്കൗട്ട് തുടങ്ങിയതിന് ശേഷം മുടങ്ങി പോകല്‍ ആയിരുന്നു പതിവ്.
ദുല്‍ഖര്‍ ചിത്രം കുറുപ്പിന്റെ ഷൂട്ടിംഗിന് പോയപ്പോള്‍, ദുല്‍ഖറിന്റെ പേഴ്സണല്‍ ട്രെയിനര്‍ അരുണ്‍ നല്കിയ നിര്‍ദ്ദേശങ്ങളാണ് ശരീരം ഹെല്‍ത്തി ആയി സൂക്ഷിക്കണം എന്ന ഉറച്ച തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.
കുറുപ്പിന്റെ ഷൂട്ടിംഗിന് ശേഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീണ്ടും വര്‍ക്കൗട്ട് മുടങ്ങി. ലോക്ഡൗണ്‍ അവസാനിക്കാറായ സമയത്ത് തടി കൂടുകയും ചെയ്തിരുന്നു.
അതിനു ശേഷമാണ് ഫ്രണ്ടും ട്രെയിനറുമായ രൂപേഷ് രഘുനാഥിനെ കണ്ടുമുട്ടുന്നത്. ലോക്ക്ഡൗണിന് ശേഷം ജിമ്മുകള്‍ തുറക്കാത്ത സാഹചര്യം ആയതിനാല്‍ ആദ്യം വീട്ടില്‍ ആയിരുന്നു ട്രെയിനിംഗ്.
അതിനു ശേഷം കോഴിക്കോട് ലൈഫ് ജിമ്മില്‍ വര്‍ക്കൗട്ട് തുടരുകയായിരുന്നു. വര്‍ക്കൗട്ട് ആരംഭിച്ചെങ്കിലും പിന്നീട് സിനിമകളുടെ തിരക്കിലേക്ക് പോയതോടെ ഇടക്ക് വര്‍ക്കൗട്ട് മുടങ്ങിയിരുന്നു.
എന്നാല്‍ സമയം കിട്ടുമ്പോളൊക്കെ ജിമ്മില്‍ ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ പതുക്കെ പതുക്കെ ജിമ്മും വര്‍ക്കൗട്ടും ലൈഫിന്റെ ഒരു ഭാഗമായി മാറ്റിയെടുത്തു” എന്നാണ് സുരഭി പറയുന്നത്.
