Malayalam
സാരിയില്‍ സുന്ദരിയായി ഷംന കാസിം; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
സാരിയില്‍ സുന്ദരിയായി ഷംന കാസിം; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
Published on
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഷംന കാസിം. മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഷംനയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
ബോളിവുഡ് നടി കങ്കണ റണാവത്ത് നായികയായി എത്തുന്ന തലൈവിയാണ് ഷംനയുടെ പുതിയ ചിത്രം. ചിത്രത്തില്‍ ശശികലയുടെ വേഷമാണ് ഷംന ചെയ്യുന്നത്.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എല്‍.വിജയ് ഒരുക്കുന്ന ചിത്രമാണിത്. സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച വിലപ്പെട്ട അവസരമായി കരുതുന്നെന്നായിരുന്നു ഷംനയുടെ പ്രതികരണം.
Continue Reading
You may also like...
Related Topics:Photoshoot, Shamna Kasim
