Malayalam
ജീവിതത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന ദിവസം; ശ്രദ്ധ നേടി സുരഭി ലക്ഷ്മിയുടെ പോസ്റ്റ്
ജീവിതത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന ദിവസം; ശ്രദ്ധ നേടി സുരഭി ലക്ഷ്മിയുടെ പോസ്റ്റ്
മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും സുപരിചിതയായ താരമാണ് സുരഭി ലക്ഷ്മി. ഇപ്പോഴിതാ തനിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചതിന്റെ ഓര്‍മ്മ പുതുക്കുകയായാണ് സുരഭി.
ജീവിതത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന ദിവസമാണ് നടിയെന്ന നിലയില്‍ ദേശീയ തലത്തില്‍ അംഗീകാരം കിട്ടിയ ദിനമെന്നും, സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട പ്രധാന വേഷങ്ങളൊന്നും ലഭിക്കാതിരുന്ന എനിക്ക് കരിയറില്‍ ലഭിച്ച ഏറ്റവും മികച്ച വേഷമായിരുന്നു മിന്നാമിനുങ്ങിലേതെന്നും സുരഭി പറയുന്നു.
സുരഭിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
2017 ഏപ്രില്‍ 7!
ജീവിതത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന ദിവസം. നടിയെന്ന നിലയില്‍ ദേശീയ തലത്തില്‍ അംഗീകാരം കിട്ടിയ ദിനം. മനോജ് റാംസിങ് കഥയും തിരക്കഥയും എഴുതി, അനില്‍ തോമസേട്ടന്‍ സംവിധാനം ചെയ്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ, നിലനില്‍പ്പിനായുള്ള ഒരു സ്ത്രീയുടെ ഒറ്റപ്പെട്ട പോരാട്ടത്തെ തിരശ്ശീലയില്‍ എത്തിച്ചതിനാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഔസേപ്പച്ചന്‍ സാറായിരുന്നു ചിത്രത്തിന്റെ സംഗീതം. സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട പ്രധാന വേഷങ്ങളൊന്നും ലഭിക്കാതിരുന്ന എനിക്ക് കരിയറില്‍ ലഭിച്ച ഏറ്റവും മികച്ച വേഷമായിരുന്നു മിന്നാമിനുങ്ങിലേത്. അന്നും ഇന്നും ഒപ്പമുള്ളവരോട് ഒരുപാട് സ്‌നേഹം.
