Connect with us

‘ജന്മദിനാശംസകള്‍ അച്ചൂട്ടാ’; പാര്‍വതിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ജയറാം

Malayalam

‘ജന്മദിനാശംസകള്‍ അച്ചൂട്ടാ’; പാര്‍വതിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ജയറാം

‘ജന്മദിനാശംസകള്‍ അച്ചൂട്ടാ’; പാര്‍വതിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ജയറാം

ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികാരില്‍ ഒരാളാണ് പാര്‍വതി. ഇന്നിതാ പാര്‍വതിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ജയറാമും കുടുംബവും.

‘ജന്മദിനാശംസകള്‍ അച്ചൂട്ടാ’ എന്നാണ് പാര്‍വതിയുടെ ചിത്രം പങ്കുവച്ച് ജയറാം കുറിച്ചത്. അമ്മയ്ക്ക് ആശംസകളുമായി മകനും നടനുമായ കാളിദാസും മകള്‍ മാളവികയും രംഗത്തുവന്നു.

1986 ല്‍ ബാലചന്ദ്രമേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘വിവാഹിതരേ ഇതിലേ’ എന്ന ചിത്രത്തിലൂടെയാണ് അശ്വതി കുറുപ്പ് എന്ന പാര്‍വതി സിനിമയിലെത്തുന്നത്. ജയറാമും പാര്‍വതിയും നായികാനായകന്മാരായി നിരവധി ഹിറ്റ് സിനിമകളാണ് പുറത്തിറങ്ങിയത്.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ വോട്ടിടാന്‍ പതിവു പോലെ എത്തിയ ജയറാമിന്റെയും പാര്‍വതിയുടെയും ചിത്രങ്ങള്‍ സോഷയ്ല്‍ മീഡിയയില്‍ വൈറലായിരുന്നു.

More in Malayalam

Trending

Recent

To Top