Malayalam
വിജയ് അങ്കിളും, അജിത്ത് അങ്കിളുമാണ് ഡാര്‍ളിങ്ങ് അങ്കിള്‍സ്; ഷൂട്ടിംഗ് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ബേബി മോണിക്ക
വിജയ് അങ്കിളും, അജിത്ത് അങ്കിളുമാണ് ഡാര്‍ളിങ്ങ് അങ്കിള്‍സ്; ഷൂട്ടിംഗ് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ബേബി മോണിക്ക
മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിലൂടെ മലയാളികളുടെ പ്രിയപ്പെട്ട കുട്ടിത്താരങങളില് ഒരാളായി മാറിയ താരമാണ് ബേബി മോണിക്ക. മലയാളത്തില്‍ ആദ്യമായാണ് അഭിനയിക്കുന്നതെങ്കിലും ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയ താരമായി മാറാന്‍ സാധിച്ചു.
തമിഴില്‍ സജീവമായ താരം വിജയ്, അജിത്ത് എന്നീ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിജയിയും അജിത്തുമാണ് തന്റെ ഏറ്റവും പ്രയപ്പെട്ട അങ്കിള്‍മാരെന്നു പറഞ്ഞിരിക്കുകയാണ് മോണിക്ക. ഒരു അഭിമുഖത്തിലാണ് മോണിക്ക ഇതേകുറിച്ച് പറഞ്ഞിരിക്കുന്നത്.
‘വിജയ് അങ്കിളും, അജിത്ത് അങ്കിളുമാണ് ഡാര്‍ളിങ്ങ് അങ്കിള്‍സ്. വിജയ് അങ്കിള്‍ എന്നെ വിളിക്കുന്നതും ഡാര്‍ളിങ്ങ് ബേബി എന്നാണ്. ഭൈരവ അങ്കിളിന്റെ 60-ാം സിനിമയായിരുന്നു. ഷൂട്ടിങ്ങിനിടെ ഞങ്ങള്‍ക്ക് കുറെ കളികള്‍ ഉണ്ട്.
ബോക്സിങ്ങ് ആയിരുന്നു മെയിന്‍. പോളി ടെയില്‍ കെട്ടി ചെല്ലുമ്പോള്‍ അങ്കിള്‍ ഞാന്‍ കാണാതെ മുടി പിന്നിയിടും. വേതാളത്തില്‍ എന്റെ ഷെഡ്യൂള്‍ കഴിഞ്ഞ് പോകുന്നേരം അജിത്ത് അങ്കിളിനൊപ്പം ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം വന്നു. സിനിമയുടെ ഗെറ്റപ്പിലായതിനാല് ഇപ്പോള്‍ പറ്റില്ല നാളെ വരു എന്ന് സംവിധായകന് പറഞ്ഞു.
അന്ന് വീട്ടിലേക്ക് പോയാല്‍ നാളെ ഫോട്ടോ എടുക്കാനായി വരാന്‍ പറ്റില്ലല്ലോ എന്ന് ഓര്‍ത്ത് എനിക്ക് വിഷമമായി. എന്റെ വിഷമം കണ്ട് അജിത്ത് അങ്കിളിന്റെ അസിസ്റ്റന്റ് ചെന്ന് കാര്യം പറഞ്ഞു. അപ്പോള്‍ തന്നെ അങ്കിള്‍ ഗെറ്റപ്പ് മാറ്റി കാരവാനില്‍ നിന്ന് ഇറങ്ങി മുട്ടുകുത്തിയിരുന്ന് എനിക്കൊപ്പം ഫോട്ടോ എടുത്തു’ എന്നും മോണിക്ക പറഞ്ഞു.
