News
മാസ്ക് വെയ്ക്കാതെ അടുത്ത് വന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു, ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങി നടന് അജിത്ത്
മാസ്ക് വെയ്ക്കാതെ അടുത്ത് വന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു, ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങി നടന് അജിത്ത്

മാസ്ക് വെയ്ക്കാതെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കയ്യില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ച് നടന് അജിത്ത്. ഇതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
തിരുവാണ്മിയൂര് സ്കൂളിലാണ് അജിത്തും ശാലിനിയും വോട്ട് ചെയ്യാനെത്തിയത്. പ്രിയ താരം എത്തിയതോടെ ബൂത്തില്‍ ആരാധകരും നിറഞ്ഞു. ഇതിനിടയില്‍ ചിലര്‍ അജിത്തിനൊപ്പം സെല്‍ഫി എടുക്കാനുള്ള ശ്രമവും തുടങ്ങി.
എന്നാല്‍ മാസ്ക് വെക്കാതെ അടുത്ത് വന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കൈയ്യില്‍ നിന്നും അജിത്ത് ഫോണ്‍ തട്ടിപ്പിടിച്ചു വാങ്ങി. അയാളോട് അവിടെ നിന്നും പോകാനും താരം ആവശ്യപ്പെട്ടു.
കോവിഡ് മാനദണ്ഡങ്ങളോ ശാരീരിക അകലമോ പാലിക്കാതെയാണ് ഇയാള്‍ ഫോട്ടോ എടുക്കാനെത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....