Malayalam
‘മമ്മൂട്ടിയ്ക്കെന്താ കൊമ്പുണ്ടോ’? നിയമം എല്ലാവര്ക്കും ബാധകം, മമ്മൂട്ടിയുടെ വോട്ടിംഗ് വിവാദമാക്കി ബിജെപി
‘മമ്മൂട്ടിയ്ക്കെന്താ കൊമ്പുണ്ടോ’? നിയമം എല്ലാവര്ക്കും ബാധകം, മമ്മൂട്ടിയുടെ വോട്ടിംഗ് വിവാദമാക്കി ബിജെപി
നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന് മമ്മൂട്ടി വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകര്ത്തുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി. തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സജി യുടെ ഭാര്യയാണ് മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്ത്തുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തിയത്. പൊന്നുരുന്നി സികെഎസ് സ്കൂളിലാണ് ഭാര്യ സുല്‍ഫത്തിനൊപ്പം മമ്മൂട്ടി വോട്ട് രേഖപ്പെടുത്താനെത്തിയത്.
ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് മറ്റ് വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നായിരുന്നു സജിയുടെ ഭാര്യയുടെ ആരോപണംയ. എന്നാല്‍ ഈ സമയം ബൂത്തില്‍ മറ്റു വോട്ടര്‍മാര്‍ ആരുമുണ്ടായിരുന്നില്ല. മമ്മൂട്ടിയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ചോദിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ഇതോടെ ബൂത്തിന് പുറത്ത് വാക്കേറ്റമുണ്ടായി.
ഇവര്‍ പ്രിസൈഡിങ് ഓഫീസറാണെന്ന് ആദ്യം പൊലീസ് കരുതിയിരുന്നത്. ഇതോടെ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് പിടിച്ചു മാറ്റുകയും വീഡിയോ എടുക്കേണ്ടെന്നും പറഞ്ഞു. പിന്നീട് ബിജെപി പ്രവര്‍ത്തകരെത്തി. ഇതോടെയാണ് തടയാനെത്തിയ സ്ത്രീ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യയാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ പൊലീസ് നിലപാട് മാറ്റി. ഇതോടെ ബിജെപിക്കാര്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു.
സജി വോട്ട് ചെയ്യാനെത്തിയപ്പോള്‍ വിഡീയോ പകര്‍ത്താന്‍ ശ്രമിച്ചത് ബിജെപിക്കാരായിരുന്നു. ബൂത്തിനുള്ളില്‍ മീഡിയാ പാസുണ്ടെങ്കില്‍ മാത്രമേ വീഡിയോ പകര്‍ത്താന്‍ കഴിയൂ. അതുകൊണ്ടാണ് സജിയുടെ വീഡിയോ എടുക്കലിനെ പൊലീസ് തടഞ്ഞത്. എന്നാല്‍ മമ്മൂട്ടി വന്നപ്പോള്‍ പാസുള്ള മാധ്യമ പ്രവര്‍ത്തകരാണ് വീഡിയോ എടുക്കാനെത്തിയത്. ഇതോടെയാണ് സാധാരണക്കാര്‍ക്ക് ഒരു നിയമം. മമ്മൂട്ടിക്ക് കൊമ്പുണ്ടോ എന്ന ചോദ്യം സജിയുടെ ഭാര്യ ഉയര്‍ത്തിയത്. ഇതാണ് പ്രശ്നത്തിന് കാരണം.
മമ്മൂട്ടി വോട്ട് ചെയ്ത ശേഷവും തര്‍ക്കം തുടരുകയായിരുന്നു. സജിയുടെ ഭാര്യയ്ക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ തിരിയുകയും ചെയ്തു. ഇതൊന്നും ശ്രദ്ധിക്കാതെ ക്യൂവില്‍ നിന്ന് മമ്മൂട്ടി വോട്ട് ചെയ്തു. പുറത്തിറങ്ങിയ മമ്മൂട്ടി രാഷ്ട്രീയ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്താതെ കോവിഡ് കാലമാണ് എല്ലാവരും സൂക്ഷിക്കണമെന്ന് പറഞ്ഞ് മമ്മൂട്ടി പോയി.
