Malayalam
‘ഓര്‍മ്മകളില്‍ നിന്നും കുറച്ച് രസകരമായ നിമിഷങ്ങള്‍’; ഈ താരപുത്രിമാരെ മനസ്സിലായോ
‘ഓര്‍മ്മകളില്‍ നിന്നും കുറച്ച് രസകരമായ നിമിഷങ്ങള്‍’; ഈ താരപുത്രിമാരെ മനസ്സിലായോ
സിനിമയ്ക്കുള്ളിലെ സൗഹൃദങ്ങള്‍ ജീവിതത്തിലും കാത്തുസൂക്ഷിക്കുന്നവരാണ് പല താരങ്ങളും. പ്രിയദര്ശന്, സുരേഷ് കുമാര്‍, മോഹന്‍ലാല്‍ എന്നിവരെല്ലാം അങ്ങനെ സ്കൂള്‍ കാല സൗഹൃദം സിനിമയിലേക്കും എത്തിച്ചു. ഇവരുടെ മക്കളും ആ സൗഹൃദത്തെ ചേര്‍ത്ത് പിടിച്ചവരാണ്.
കല്യാണി പ്രിയദര്ശന്, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരെല്ലാം അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ, കല്യാണി പ്രിയദര്ശന് പിറന്നാള്‍ ആശംസിച്ച് കീര്‍ത്തി സുരേഷ് പങ്കുവെച്ച ചിത്രങ്ങള്‍ ആണ് ശ്രദ്ധനേടുന്നത്.
ഓര്‍മ്മകളില്‍ നിന്നും കുറച്ച് രസകരമായ നിമിഷങ്ങള്‍ എന്ന ക്യാപ്ഷനൊപ്പം കല്യാണി പ്രിയദര്‍ശന്റെ കുട്ടിക്കാലത്തെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളാണ് കീര്‍ത്തി സുരേഷ് പങ്കുവെച്ചിരിക്കുന്നത്. കീര്‍ത്തി സുരേഷും ചിത്രങ്ങളിലുണ്ട്. അതേസമയം, കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായ ഇവര്‍ ഇരുവരും മുതിര്‍ന്നപ്പോള്‍ തിരഞ്ഞെടുത്തതും അഭിനയമാണ്.
മലയാള സിനിമയിലൂടെ കീര്‍ത്തി തന്റെ കരിയര്‍ ആരംഭിച്ച ശേഷം മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. അതേസമയം, കല്യാണി തെലുങ്ക് സിനിമയിലൂടെ കരിയര്‍ ആരംഭിച്ചിട്ടാണ് മലയാളത്തിലേക്ക് എത്തിയത്. പിറന്നാള്‍ മാത്രമല്ല, വിജയങ്ങളും ഇരുവരും പരസ്പരം ആഘോഷമാക്കാറുണ്ട്. ‘ദേശീയ അവാര്‍ഡ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ നടിമാരില്‍ ഒരാളാണ് അവള്.
അത് അതിശയകരമാണ്. മഹാനടിയിലെ അഭിനയത്തിന് കീര്‍ത്തിക്ക് പുരസ്കാരം കിട്ടുമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ടായിരുന്നു’- കീര്‍ത്തിക്ക് പുരസ്കാരം ലഭിച്ചപ്പോള്‍ കല്യാണി പറഞ്ഞതിങ്ങനെയാണ്. അതേസമയം, ഇരുവരും സിനിമാ തിരക്കുകളിലാണ്. മാത്രമല്ല, കല്യാണിയും കീര്‍ത്തിയും ആദ്യമായി ഒന്നിക്കുന്ന ‘മരക്കാര്‍, അറബിക്കടലിന്റെ സിംഹം’ റിലീസിന് ഒരുങ്ങുകയാണ്.
