Malayalam
തനിക്ക് ഏറ്റവും കടപ്പാട് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനോടാണ് എന്ന് പറഞ്ഞ് പ്രിയദര്‍ശന്‍
തനിക്ക് ഏറ്റവും കടപ്പാട് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനോടാണ് എന്ന് പറഞ്ഞ് പ്രിയദര്‍ശന്‍
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ച നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനോടാണ് തനിക്ക് ഏറ്റവും കടപ്പാടെന്ന് പറഞ്ഞ് സംവിധായകന്‍ പ്രിയദര്‍ശന്‍.
താനും മോഹന്‍ലാലും ഇത് സ്വപ്നം കണ്ടിട്ട് കാര്യമില്ലാലോ ഇതെടുക്കാനും എടുത്തോളൂ എന്ന് പറയാനും ചങ്കൂറ്റം കാണിക്കുന്നൊരു നിര്‍മ്മാതാവ് വേണ്ടേ എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.
മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമൊപ്പം മരക്കാറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.
തിയേറ്റര്‍ റിലീസിന് മുമ്പ് തന്നെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം അടക്കം മരക്കാര്‍ ചിത്രത്തെ തേടിയെത്തിയിരുന്നു. എന്നാല്‍ അവാര്‍ഡ് കിട്ടിയത് കൊണ്ട് എല്ലാം തികഞ്ഞുവെന്ന് കരുതുന്നില്ല എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.
തങ്ങളുടെ മനസിലെ ആഗ്രഹം അറിഞ്ഞ്, അത് യാഥാര്‍ത്ഥ്യമാവാന്‍ കൂടെ നില്‍ക്കുകയായിരുന്നു ആന്റണി. സിനിമ റിലീസ് ചെയ്ത് പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായം പറയുന്നിടത്താണ് വിജയം. അവാര്‍ഡ് കിട്ടിയത് കൊണ്ട് എല്ലാം തികഞ്ഞുവെന്ന് കരുതുന്നില്ല എന്നാണ് മോഹന്‍ലാലിന്റെ വാക്കുകള്‍.
മെയ് 13ന് ആണ് മരക്കാര്‍ റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന സിനിമ മലയാളം അടക്കം അഞ്ച് ഭാഷകളിലായാണ് ഒരുങ്ങുന്നത്.
പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
