Malayalam
ചക്കപ്പഴത്തിലെ ‘സുമ’ വിവാഹിതനാകുന്നു; വധുവിനെ കണ്ടോ!; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ചക്കപ്പഴത്തിലെ ‘സുമ’ വിവാഹിതനാകുന്നു; വധുവിനെ കണ്ടോ!; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് ചക്കപ്പഴം. ശ്രീകുമാര്‍,അശ്വതി ശ്രീകാന്ത്, എന്നവരെ കൂടാതെ നിരവധി പുതുമുഖങ്ങളാണ് പരമ്പരയില്‍ എത്തിയത്. അതില്‍ എല്ലാവരും പ്രിയപ്പെട്ടവരാണെങ്കിലും തുരുമ്പ് സുമേഷ് ആയി എത്തുന്ന റാഫിയോട് എല്ലാവര്ക്കും ഒരു പ്രത്യേക ഇഷ്ടമുണ്ട്.
ഇപ്പോഴിതാ റാഫി വിവാഹിതനാകാന്‍ പോകുന്നു എന്നുള്ള വാര്‍ത്തകളാണ് സോഷ്യല്‍് മീഡിയയില്‍ വൈറലാകുന്നത്. മഹീനയാണ് താരത്തിന്റെ വധു. വിവാഹ കാര്യം മഹീനയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
നല്ലൊരു നടന് ആകണം എന്നതാണ് റാഫിയുടെ ഏറ്റവും വലിയ ആഗ്രഹം. വീട്ടിലെ കാര്യങ്ങള്‍ ഒക്കെ ഭംഗിയായി നോക്കാനും, സന്തോഷത്തോടെ ജീവിക്കാനും കഴിയണം എന്ന ആഗ്രഹവും ഉണ്ട്. പിന്നെ പ്രേക്ഷകര്‍ തരുന്ന ഈ പിന്തുണ അങ്ങോളം എന്റെ അഭിനയജീവിതത്തില്‍ ഉണ്ടാകണമെന്നും റാഫി പറയുന്നു.
ടിക് ടോക്ക് വഴിയാണ് താരം സീരിയലിലേയ്ക്ക് എത്തിയത്. ടിക്ടോക്കില്‍ ഹേറ്റേഴ്സ് ഇല്ലാത്ത ചുരുക്കം ചിലരില്‍ ഒരാളാണ് റാഫി. ഇലക്ട്രിക്ക് എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടിയ റാഫി ടിക് ടോക്കില്‍ തംരംഗമായി നിന്നിരുന്ന സമയം ആണ് ചക്കപ്പഴത്തിലേയ്ക്ക് അവസരം ലഭിക്കുന്നത്.
ചക്കപ്പഴത്തിലേയ്ക്ക് എത്തിയതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്നും അതിനുള്ള നന്ദി തന്റെ സുഹൃത്തുക്കളോടാണ് എന്നും റാഫി പറഞ്ഞിരുന്നു. അവര്‍ ആണ് എന്നെ ബൂസ്റ്റ് ചെയ്ത ഇന്ന് ഈ കാണുന്ന ആളാക്കി മാറ്റിയത്.
ചക്കപ്പഴത്തിലേക്ക് ആദ്യമായി എന്നെ വിളിക്കുന്നത് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് മോഹന്‍ ആണെന്നും റാഫി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ഒരുപാട് കഷ്ടപ്പാടും പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്താണ് റാഫി ഇന്ന് കാണുന്ന നിലയില്‍ എത്തിയത്. ഇപ്പോഴിത ജീവിതത്തിലെ ആ പ്രതിസന്ധിഘട്ടങ്ങള കുറിച്ച് മനസ് തുറന്ന് റാഫി. ഒരു അഭിമുഖത്തിലാണ് റാഫി തന്റെ മനസ്സ് തുറന്നത്.
ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ അതിജീവിച്ചിട്ടാണ് ഇവിടെ വരെ എത്തിയത്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇവിടെ വരെ എത്തിയതും അങ്ങനെ തന്നെയാണ്. ഇപ്പോഴും സെലിബ്രിറ്റി ഒന്നും ആയിട്ടില്ല.നമ്മള് സാധരണക്കാരനാണ്. അതുപോലെ നമ്മളേയും എല്ലാവരും സാധാരണക്കാരനായി കാണുക. അങ്ങനെ ജീവിക്കാനാണ് ആഗ്രഹമെന്നും റാഫി പറയുന്നു.
